മലയാളഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതിയ അവസാന ഗാനം അദ്ദേഹത്തിന്റെ വേര്‍പാടിന് ഒമ്പത് വര്‍ഷങ്ങള്‍ക്ക ശേഷം രജിഷ വിജയന്‍ ചിത്രം ഫൈനല്‍സിലൂടെ പുറത്തിറക്കിയിരിക്കുകയാണ്.
മഞ്ഞുകാലം എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. സംവിധായകന്‍ രഞ്ജിത് ആണ് ഗാനം ഓഡിയന്‍സിന് പരിചയപ്പെടുത്തുന്നത്. ശ്രീനിവാസ് ആലപിച്ചിരിക്കുന്ന ഗാനം സംഗീതപ്രേമികളുടെ ഇഷ്ടഗാനമായി മാറിയിരിക്കുകയാണ്.
രജിഷ വിജയന്‍ ചിത്രം ഫൈനല്‍സ് സൈക്കിളിസ്റ്റിന്റെ യാത്രയാണ് പറയുന്നത്. ഫൈനല്‍സ് സംവിധാനം ചെയ്യുന്നത് പിആര്‍ അരുണ്‍ ആണ്, നടി മുത്തുമണിയുടെ ഭര്‍ത്താവ്. അരുണ്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രജീവ്, നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു എന്നിവര്‍ ചേര്‍ന്ന് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.
സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ പ്രമുഖ താരങ്ങളാകുന്നു. ഇന്ത്യയിലെ ചില പ്രശസ്ത കായികതാരങ്ങളും സിനിമയുടെ ഭാഗമാകുന്നു. സുധീപ് ഇളമന്‍ ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് കൈലാസ് മേനോന്‍ ആണ്.