ധനുഷ് നായകനായെത്തുന്ന പുതിയ സിനിമയാണ് കര്‍ണൻ. മാരി സെൽവരാജ്, പരിയേരു പെരുമാള്‍ ഫെയിം സംവിധാനം ചെയ്യുന്നു. സിനിമയുടെ റിലീസ് പ്രഖ്യാപന ടീസർ ഓൺലൈനിൽ ഷെയർ ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഏപ്രിലിൽ ആയിരിക്കും ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയാണ് കര്‍ണൻ. മലയാളി താരം രജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് സിനിമയിലൂടെ. സഹതാരങ്ങളായി ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നാട്ട അക നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ , യോഗി ബാബു എന്നിവരുമെത്തുന്നു.
കോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് കലൈപുലി എസ് താണു വി ബാനറിൽ സിനിമ നിർമ്മിക്കുന്നു.