അജഗജാന്തരത്തില്‍ അര്‍ജ്ജുന്‍ അശോകന്റെ ലുക്ക് പുറത്തുവിട്ടു

NewsDesk
അജഗജാന്തരത്തില്‍ അര്‍ജ്ജുന്‍ അശോകന്റെ ലുക്ക് പുറത്തുവിട്ടു

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ വീണ്ടുമൊന്നിക്കുന്ന സിനിമയാണ് അജഗജാന്തരം. ആക്ഷന്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന താരം അര്‍ജ്ജുന്‍ അശോകന്റെ ലുക്ക് ഓണ്‍ലൈനില്‍ റിലീസ് ചെയതിരിക്കുകയാണിപ്പോള്‍. 

പറവ, ബിടെക്, വരത്തന്‍, ജൂണ്‍, ഉണ്ട തുടങ്ങിയ സിനിമകളിലൂടെ തന്റെ സ്ഥാനം ഇതിനോടകം തന്നെ നേടിയെടുത്ത താരമാണ് അര്‍ജ്ജുന്‍. നായകനായും മറ്റും നിരവധി ചിത്രങ്ങളാണ് അണിയറയിലുള്ളത്. അജഗജാന്തരം റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളുള്ള സിനിമയിലൂടെ താരത്തിന്റെ മറ്റൊരു ശക്തമായ പ്രകടനം കാണാം.
 

അങ്കമാലി ഡയറീസ് ഫെയിം വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഒരു അമ്പലത്തിന്റെ ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. കൊറോണ വ്യാപനത്തിനു മുമ്പെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണിപ്പോള്‍.

Arjun ashokan's look from ajagajantharam released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE