അലാമിനീദിന്‍: ശുഭരാത്രിയിലെ ഈദ് സ്‌പെഷല്‍ ഗാനം

NewsDesk
അലാമിനീദിന്‍: ശുഭരാത്രിയിലെ ഈദ് സ്‌പെഷല്‍ ഗാനം

ഈദ് ദിനത്തില്‍ ശുഭരാത്രിയില്‍ നിന്നും ആദ്യഗാനമെത്തി. ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്. വീഡിയോയില്‍ സംഗീതസംവിധായകനും ഗാനരചയിതാവും തന്നെയാണ് എത്തുന്നത്. 
 

ശുഭരാത്രി എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വ്യാസന്‍ കെപി ആണ്. ദിലീപ്, സിദ്ദീഖ് എന്നിവര്‍ പ്രധാനവേഷം ചെയ്യുന്ന സിനിമയില്‍ അനു സിതാര ദിലീപിന്റെ ജോഡിയായെത്തുന്നു. ആശ ശരത്, അനു സിതാര, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.


ആല്‍ബി സിനിമാറ്റോഗ്രാഫറായെത്തുന്ന സിനിമയില്‍ സംഗീതം ബിജിപാലും വരികള്‍ ബികെ ഹരിനാരായണനും ഒരുക്കുന്നു. ഹേമന്ത് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും. ആബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂ സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ജൂലൈയില്‍ സിനിമ റിലീസ് ചെയ്യുകയാണ്.

Aalameenidin: Subharathri Official Video Song

RECOMMENDED FOR YOU: