ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗങ്ങള്‍

NewsDesk
ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗങ്ങള്‍

നമ്മളെല്ലാം സാധാരണയായി ഉപയോഗിക്കുക വൈറ്റ് വിനഗര്‍ എന്ന വിനഗര്‍ ആണ്. എന്നാല്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ വളരെയധികം ഗുണകരമാണെന്ന് എത്രപേര്‍ക്ക് അറിയാം. 

മറ്റുള്ള വിനഗറുകള്‍ പോലെ ഇതും ഫെര്‍മെന്റേഷന്‍ പ്രക്രിയയിലൂടെ തന്നെയാണ് ഉണ്ടാക്കുന്നത്. ആപ്പിള്‍ സിഡര്‍ വിനഗറിന്റെ ആദ്യഘട്ട ഫെര്‍മെന്റേഷനില്‍ ബാക്ടീരിയില്‍ കള്‍ച്ചറിംഗും യീസ്റ്റും ചേര്‍ക്കുന്നു. ഇവ മധുരമേറിയ ആപ്പിള്‍ ജ്യൂസിനെ ആല്‍ക്കഹോള്‍ ആക്കി മാറ്റുന്നു. രണ്ടാം ഘട്ടത്തില്‍ അസറ്റോബാക്ടര്‍ എന്ന ബാക്ടീരിയ ഉപയോഗിക്കുന്നു. ഇവ ആല്‍ക്കഹോളിനെ അസെറ്റിക് ആസിഡ് ആക്കി മാറ്റുന്നു. വിനഗറില്‍ അടങ്ങിയിരിക്കുന്ന അസെറ്റിക് ആസിഡ് ആണ് അതിന്റെ അടിസ്ഥാനം.

പണ്ടു കാലം മുതലേ ആപ്പിള്‍ സിഡര്‍ വിനഗര്‍ പാചകത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രേറ്റസ് ഒരു പാടു തരത്തിലുള്ള ഇന്‍ഫക്ഷന്‍സിന് മരുന്നായി ഇതിനെ പറഞ്ഞിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിലും ആപ്പിള്‍ സിഡര്‍ വിനഗറിന്റെ ആരോഗ്യ നേട്ടങ്ങളെ പറ്റി പറയുന്നുണ്ട്.

അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്ന പോലെ ഇതും അധികമായി ഉപയോഗിക്കാന്‍ പാടില്ല. 

ആപ്പിള്‍ സിഡര്‍ വിനഗറിന്റെ ഗുണങ്ങള്‍

ആപ്പിള്‍ സിഡര്‍ വിനഗറിന്റെ പ്രധാന ഉപയോഗങ്ങളിലൊന്ന് അമിതവണ്ണം ഇല്ലാതാക്കുന്നു എന്നതാണ്. ജപ്പാനില്‍ നടന്ന പഠനത്തില്‍ ദിവസവും ചെറിയ അളവില്‍ ഈ വിനഗര്‍ ഉപയോഗിക്കുന്നത് വെയ്റ്റ് ലോസ് വരിത്തുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. ആപ്പിള്‍ സിഡര്‍ വിനഗര്‍ വിശപ്പിനെ നിയന്ത്രിച്ച് വയര്‍ നിറഞ്ഞിരിക്കുന്നതു പോലെ ആക്കുന്നു. 

അമിതവണ്ണമുള്ളവരില്‍ നടത്തിയ പഠനത്തില്‍ ദിവസവും ഈ ആസിഡ് ഉപയോഗിച്ചവരില്‍ കുടവയര്‍ കുറഞ്ഞതായും, അരക്കെട്ട് ഒതുങ്ങിയതായും , രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ നിയന്ത്രിച്ച്്, അമിതവണ്ണം ഇല്ലാതാക്കുകയും ചെയ്തു. 12 ആഴ്ചയാണ് പഠനത്തിനായി ഉപയോഗിച്ചത് എന്ന് മറക്കരുത്.

രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുന്നു.ടൈപ്പ് 2 ഡയബറ്റീസ് ഉള്ളവരില്‍ നടത്തിയ പഠനത്തില്‍ ദിവസവും കിടക്കുന്നതിന് മുമ്പായി 2 സ്പൂണ്‍ വിനഗര്‍ ഉപയോഗിച്ചപ്പോള്‍ അവരുടെ ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രണവിധേയമായതായി കണ്ടെത്തി.

ബാക്ടീരിയകളെയും രോഗാണുക്കളേയും നശിപ്പിക്കാനുള്ള ശേഷി മറ്റു വിനഗറുകളെപോലെ ഇതിനും ഉണ്ട്. ഭക്ഷണം കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പ്രകൃതിപരമായ ഒരു മാര്‍ഗ്ഗമാണിത്.

ആപ്പിള്‍ സിഡര്‍ വിനഗര്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡ്‌സും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെങ്കിലും എലികളില്‍ നടത്തിയ പഠനങ്ങളില്‍ ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതായി കണ്ടെത്തി. ആപ്പിള്‍ സിഡറിലടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) ന്റെ ഓക്‌സിഡൈസേഷന്‍ തടഞ്ഞ് ഇതിനെ സംരക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എലികളില്‍ നടത്തിയ പഠനത്തില്‍ ബ്ലഡ്പ്രഷര്‍ നിയന്ത്രിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ ഇനിയും പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. വിനഗറിന് ക്യാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്നതിനും മുഴകള്‍ ചുരുക്കുന്നതിനുമുള്ള കഴിവുള്ളതായി ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എ്ന്നാല്‍ മനുഷ്യരിലുള്ള പഠനങ്ങളിലല്ല എന്നുണ്ട്.

വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് ഇത്. കുറച്ച് ആപ്പിള്‍ സിഡര്‍ വിനഗര്‍ വെള്ളത്തില്‍ കലക്കി കുടിക്കുകയാണ് വേണ്ടത്. വയറിലെ ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മാറാനും ഇത് ഉപയോഗിക്കാം. ഇക്കില്‍ ഇല്ലാതാക്കാനും ആപ്പി്ള്‍ സിഡര്‍ ഉപയോഗിക്കാം. തൊണ്ടവേദന ഇല്ലാതാക്കാന്‍ കാല്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി ഗാര്‍ഗിള്‍ ചെയ്യുക. ഇടക്കിടെ ചെയ്യണം.

ഭക്ഷണത്തിന് മുമ്പെ 1സ്പൂണ്‍ തേനും 1സ്പൂണ്‍ ആപ്പിള്‍ സിഡറും 1 ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.ജലദോഷത്തിനുള്ള മരുന്നായും ഇത് ഉപയോഗിക്കാം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം മ്യൂകസിനെ മൃദുലമാക്കുന്നു. അസെറ്റിക് ആസിഡ് രോഗാണുക്കളേയും.
 
മറ്റു ഉപയോഗങ്ങള്‍

  • താരനും മുഖക്കുരുവും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ആപ്പിള്‍ സിഡര്‍ വിനഗറിലെ അസിഡിറ്റി താരന്റെ വളര്‍ച്ചയെ തടയുന്നു. കാല്‍ കപ്പ് ആപ്പിള്‍ സിഡര്‍ കാല്‍ കപ്പ് വെള്ളത്തില്‍ ചാലിച്ച് തലയോട്ടിയില്‍ പിടിപ്പിക്കുകയാണ് വേണ്ടത്. 15 മിനിട്ടുമുതല്‍ 1 മണിക്കൂര്‍ വരെ ഇത് തലയില്‍ നിറുത്തിയിട്ട് കളുകി കളയുക. ഓരാഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കുക. 
  • വായ്‌നാറ്റം അകറ്റാനും കാലിലെ പേശിവലിവ് ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം
  •  പല്ലിലെ കറകളെല്ലാം കളഞ്ഞ് വെളുപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.

വാഹന ഉടമകളുടെ പ്രിയപ്പെട്ട ക്ഷേത്രം

 

 

ദോഷഫലങ്ങള്‍ , എങ്ങനെ എത്ര അളവില്‍ ഉപയോഗിക്കാം.

നേര്‍പ്പിച്ച് ഉപയോഗിക്കുന്നതിന് ഒരു ദോഷവും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഏറ്റവും നല്ലത് പാചകത്തിനും സാലഡ് ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്നതാണ്.  വളരെ കുറഞ്ഞ അളവി്ല്‍ ഡൈല്യൂ്ട്ട് ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

ഓര്‍ഗാനിക്, അണ്‍ഫില്‍ട്ടേര്‍ഡ് ആപ്പിള്‍ സിഡര്‍ ഉപയോഗിക്കുക. നേര്‍പ്പിക്കാതെ ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമല്‍ കേടാക്കുകയോ തൊണ്ടയിലും മറ്റുമുള്ള കോശങ്ങള്‍ നശിപ്പിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ചര്‍മ്മം പൊള്ളുന്നതിനും ഇടയാക്കും.

പൊട്ടാസ്യം ലെവല്‍ കുറയ്ക്കാനും ഇതിന്റെ അമിതോപയോഗം ഇടയാക്കും. ഏറെക്കാലം ഉപയോഗിക്കുന്നതിന് ബോണ്‍ ഡെന്‍സിറ്റി ലോസിനും കാരണമായേക്കും. 

Pros and cons of apple cider vinegar

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE