ചരിത്രമുറുങ്ങും ബേക്കലിലേക്ക് ഒരു യാത്രയാകാം

NewsDesk
ചരിത്രമുറുങ്ങും ബേക്കലിലേക്ക് ഒരു യാത്രയാകാം

ചരിത്രവും സൗന്ദര്യവും കൈകോര്‍ത്ത് അറബിക്കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന ബേക്കല്‍ക്കോട്ട വടക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. വൃത്താകൃതിയില്‍ ചെങ്കല്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ട ഏവരേയും തന്നിലേക്ക് അടുപ്പിക്കുമെന്ന് തീര്‍ച്ച.

കേരളത്തിലെ വലിയ കോട്ടയെന്ന സ്ഥാനവും ബേക്കലിനാണ്. കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ വില്ലേജിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. മംഗലാപുരത്ത് നിന്നും 65കിമോ ദൂരം മാത്രമേയുള്ളൂ കോട്ടയിലേക്ക്. 40 ഏക്കറിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്.

കോട്ടയില്‍ തെക്കോട്ട് തുറക്കുന്ന ഒരു ടണ്ണലുണ്ട്. കോട്ടയ്ക്ക് മുകളിലെ ഒബ്‌സര്‍വേഷന്‍ ടവറിലേക്ക് കയറാനായുള്ള വിശാലമായ പടികളും. അവിടെ നിന്നും ഒരാള്‍ക്ക് കാഞ്ഞങ്ങാട്, പള്ളിക്കര, ബേക്കല്‍, കോട്ടിക്കുളം, ഉദുമ തുടങ്ങിയ പട്ടണങ്ങള്‍ കാണാം.

കോട്ടയുടെ കവാടത്തോട് ചേര്‍ന്ന് കോട്ടയോളം പഴക്കമുള്ളൊരു ഹനുമാന്‍ ക്ഷേത്രമുണ്ട്. കോട്ടയ്ക്ക് പുറത്തായി ഒരു മുസ്ലീംപള്ളിയും.

കോട്ടയില്‍ നിന്ന് പുറത്തേക്ക് രണ്ട് ഗുഹാമാര്‍ഗ്ഗങ്ങളുണ്ട്. പടിഞ്ഞാറ് കടലിനോട് ചേര്‍ന്ന് പാറക്കെട്ടുകളെ ചുറ്റിവളഞ്ഞ് നടപ്പാത പോകുന്നു. ഇതിനുസമീപമായി ആയുധപ്പുരയുമുണ്ട്.

1645നും 1650നുമിടയില്‍ കേലാടി വംശത്തിലെ ശിവപ്പ നായക കോട്ട നിര്‍മ്മിച്ചു. പെരുമാള്‍ കാലത്ത് കോട്ട മഹോദയപുരത്തിന്റെ ഭാഗമായിരുന്നു. 1763ല്‍ ഹൈദരാലി കോട്ട കൈവശപ്പെടുത്തി. ടിപ്പു പരാജയപ്പെട്ടതോടെ കോട്ട ബ്രിട്ടീഷ് ആധിപത്യത്തിലായി. ഇപ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷണത്തിന്‍ കീഴിലാണ് കോട്ട. 

1992ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബേക്കല്‍ കോട്ടയെ സ്‌പെഷല്‍ ടൂറിസം ഏരിയയായി പ്രഖ്യാപിച്ചു. കോട്ടയെ ഇന്റര്‍നാഷണല്‍ ടൂറിസം കേന്ദ്രമായി മാറ്റാനായി 1995ല്‍ ബേക്കല്‍ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. 

മണിരത്‌നം ചിത്രം ബോംബെയിലെ ഉയിരെ എന്നു തുടങ്ങുന്ന പാട്ട് ചിത്രീകരിച്ചത് കോട്ടയിലായിരുന്നു. കൂടാതെ ഒരു പാടു സിനിമകള്‍ക്കും മ്യൂസിക് ആല്‍ബങ്ങള്‍ക്കും ബേക്കല്‍ കോട്ട ലൊക്കേഷനായിട്ടുണ്ട്. 

എങ്ങനെ എത്തിച്ചേരാം

മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും 75കിമീ ദൂരം ആണുള്ളത്. പ്രാദേശിക റോഡുകള്‍ നോര്‍ത്ത് സൈഡില്‍ NH66 ആയും സൗത്തില്‍ കോഴിക്കോടുമായി കണക്ടാവുന്നു. 

കാസര്‍ഗോഡ് റെയില്‍വേസ്‌റ്റേഷനില്‍ നിന്നും 14കിമീ. കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 11 കിമീ. പള്ളിക്കരയില്‍ നിന്നും 2കിമീ ദൂരം മാത്രമേയുള്ളൂ. എന്നാല്‍ ലോക്കല്‍ ട്രയിനുകളും മലബാര്‍ എക്‌സ്പ്രസും മാത്രമേ ഈ സ്റ്റേഷനില്‍ നിര്‍ത്തുകയുള്ളൂ.

കാസര്‍ഗോഡ് നിന്നും കാഞങ്ങാടുനിന്നും ധാരാളം ബസ്സുകള്‍ കോട്ടയിലേക്കുണ്ട്. രാവിലെ 8മണി മുതലാണ് കോട്ടയിലെ സന്ദര്‍ശനസമയം. മുതിര്‍ന്നവര്‍ക്ക് 15രൂപയും.15വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫീസില്ല. 

 

bekal fort tourism, how to reach fort, tourist attractions in fort

RECOMMENDED FOR YOU: