പാവങ്ങളുടെ ഊട്ടി എന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. ഓറഞ്ചുതോട്ടങ്ങളാല്‍ സമൃദ്ധമായ നെല്ലിയാമ്പതി ഒരു മലയോരപ്രദേശമാണ്.സീതാര്‍കുണ്ടിലെ വെള്ളച്ചാട്ടം വളരെ ആകര്‍ഷമാണ്. സീതാദേവി നീരാടിയ സ്ഥലമാണെന്നാണ് വിശ്വാസം, ആയിരം മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടമാണ് മുഖ്യആകര്‍ഷണം.
തേയില, ഓറഞ്ച്, കാപ്പി,ഏലം എന്നിവയെല്ലാം വിളഞ്ഞുനില്‍ക്കുന്ന കേശവന്‍പാറയാണ് മറ്റൊന്ന്. ഓറഞ്ച് ജാം, പേരയ്ക്ക ജാം എന്നിവ സുലഭമായി ലഭിക്കും ഇവിടെ.
പാലക്കാട് ജില്ലയിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്നും 60കി.മീ(37മിനിറ്റ്) ദൂരമുണ്ട് ഇവിടേക്ക്.തണുത്ത കാലാവസ്ഥയാണ് ഇവിടെ പൊതുവെ. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടാനുള്ള കാരണം ഈ തണുത്ത കാലാവസ്ഥയാകാം.
എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍
വിമാനം : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 205കി.മീ ദൂരവും, കൊച്ചിയില്‍ നിന്നും 215കിമീ ദൂരവും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും 130കി.മീ ദൂരവുമാണുള്ളത്.
റെയില്‍വെ : പാലക്കാട് നിന്നും 80കി.മീ ദൂരം.
റോഡ്: പാലക്കാട് നിന്നും 75 കി.മീ ദൂരവും തൃശ്ശൂര്‍ നിന്നും 128കി.മീ ദൂരവും.
പാലക്കാടുനിന്നും നെന്മാറ വഴിയോ പൊള്ളാച്ചി വഴിയോ യാത്ര തിരിക്കാം. നെന്മാറ വഴി 4 കെഎസ്ആര്‍ടിസി ബസ്സ്‌സെര്‍വീസ് ഉണ്ട്.
താമസത്തിനായി കൈകാട്ടിയില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന റിസോര്‍ട്ടും പലകപാണ്ടി ലോഡ്ജ് എന്നിവ ഉണ്ട്.
ചികിത്സാസൗകര്യത്തിനായി ചന്ത്രമല എസ്റ്റേറ്റ് ആശുപത്രി, മണലാറു ആശുപത്രി, എന്നിവയാണുള്ളത്.
നെല്ലിയാമ്പതിക്കടുത്തായാണ് അപൂര്‍വ്വ വന്യമൃഗങ്ങളുള്ള പറമ്പിക്കുളം വന്യമൃഗസങ്കേതം പക്ഷിനിരീക്ഷരകനായ സലീം അലിയുടെ പേരിലുള്ള പാര്‍ക്കും. 500 വര്‍ഷം പഴക്കമുള്ള കന്നിമാരി തേക്കും പോകും വഴി കാണാവുന്നതാണ്. ഇവിടെയും രാവിലെ 9 മണി വരെ തണുത്തകാലാവസ്ഥയാണ്.
നെല്ലിയാമ്പതിക്ക് പോകുന്ന വഴിയിലാണ് മംഗലം ഡാം, പോന്തുണ്ടി ഡാം എന്നിവയുള്ളത്.