കോഴിക്കോടിന് ചരിത്രത്തില്‍ ഇടം നല്‍കിയ കടല്‍ത്തീരമാണ് കാപ്പാട്. 1498-ല്‍ വാസ്‌കോഡഗാമ കാപ്പാട് കപ്പലിറങ്ങിയതോടെയാണ് ഇന്ത്യയിലേക്കുള്ള യൂറോപ്പ്യന്‍ കടന്നുകയറ്റം തുടങ്ങിയത്. ചരിത്രമുറങ്ങുന്ന ഈ കടല്‍തീരം വളരെ ശാന്തവും മലിനീകരണത്തില്‍ നിന്നും മുക്തമായും നിലകൊള്ളുന്നു.
കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള തുഷാരഗിരി വെള്ളച്ചാട്ടമാണ് മറ്റൊന്ന്. കോടഞ്ചേരിക്കടുത്ത തൂഷാരഗിരി ഒരു ട്രക്കിംഗ് കേന്ദ്രം കൂടിയാണ്. വെള്ളച്ചാട്ടത്തിന്റെ അടുത്തുനിന്നും രാവിലെ ട്രക്കിംഗിന് പുറപ്പെട്ടാല്‍ മലകളും കാടും കടന്ന് പക്ഷികളേയും വന്യമൃഗങ്ങളേയും കണ്ട് വൈകുന്നേരത്തോടെ വയനാട്ടിലെ വൈത്തിരിയിലെത്താം.
കോഴിക്കോടിന്റെ തെക്കുഭാഗത്തുള്ള കടലുണ്ടി പക്ഷിസങ്കേതവും കടലും പുഴയും സംഗമിക്കുന്ന അഴിമുഖവുമെല്ലാം കാണേണ്ട കാഴ്ച തന്നെ. അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാനായി പുളിമൂട് ബീച്ചുമുണ്ട്. ബേപ്പൂര്‍ തുറമുഖത്തെത്തുന്ന കപ്പലും ബേപ്പൂര്‍ പോര്‍ട്ടില്‍ ഉണ്ടാവും.
കോഴിക്കേടേക്കെത്താം..
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് കി.മീ ദൂരം. കോഴിക്കോടു നിന്നും കാപ്പാടേക്ക് 16 കി.മീ , കോഴിക്കോട്-തുഷാരഗിരി 50 കി.മീ.കോഴിക്കോട് നിന്നും 19കിമീ ആണ് കടലുണ്ടിയിലേക്ക്.
താമസം
കോഴിക്കോട് നഗരത്തില്‍ താമസത്തിനായി ഒട്ടേറെ ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളുമുണ്ട്. അളകാപുരി, നളന്ദ, മലബാര്‍ പാലസ്, മഹാറാണി, കെടിഡിസിയുടെ മലബാര്‍ മാന്‍ഷന്‍, തുടങ്ങി ഒട്ടേറെ സൗകര്യങ്ങളുണ്ട്.
കോഴിക്കോടിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
പുറക്കാട്ടീരി : മലബാര്‍ ഹൗസ് ബോട്ട്, പുറക്കാട്ടീരി പുഴയില്‍ വൈകീട്ട് നാലുമുതല്‍ 9.30 വരെ. കോഴിക്കോട് നിന്നും 18കിമീ ദൂരത്താണിത്.
കുഞ്ഞാലിമരയ്ക്കാരുടെ ഭവനം : പയ്യോളിക്കടുത്ത് ഇരിങ്ങല്‍ (ദൂരം 40കിമീ)
തച്ചോളി മാണിക്കോത്ത് : വടക്കന്‍ പാട്ടിലെ വീരപുരുഷന്‍ തച്ചോളി ഒതേനന്റെ തറവാട് (45കിമീ), ലോകനാര്‍ കാവ്(48 കിമീ)
പെരുവണ്ണാമൂഴി ഡാം സൈറ്റ് : ബോട്ട് സെര്‍വീസ്,പക്ഷിസങ്കേതം, മുതലവളത്തുകേന്ദ്രം(60കിമീ)
പഴശ്ശിരാജ മ്യൂസിയം, കൃഷ്ണമേനോന്‍ മ്യൂസിയം, (5കിമീ).
വടകര, സാന്റ് ബാങ്ക്(48 കിമീ).കുറ്റ്യാടി ജലവൈദ്യുതി പദ്ധതി,കക്കയം ഡാം,ബേപ്പൂര്‍ ഉരു നിര്‍മ്മാണ കേന്ദ്രം, കോഴിക്കോട് പ്ലാനിറ്റോറിയം , മാനാഞ്ചിറ സ്‌ക്വയര്‍, മിഠായിത്തെരുവ്, കല്ലായ്, സ്വപ്‌ന നഗരി, കോഴിക്കോട് ബീച്ച്.