വാട്സ് ആപ്പിലൂടെ ഇനി പിഡിഎഫ് ഫയലുകളും ഷെയർ ചെയ്യാം. ഡോക്, സ്പ്രെഡ് ഷീറ്റ്, സ്ലൈഡ് എന്നിങ്ങനെ ഏത് തരം ഫയലുകളെയും ഷെയർ ചെയ്യുന്ന രീതിയിൽ സാങ്കേതിക വിദ്യ അപ് ഡേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. ഏത് തരത്തിലുള്ള ഫയലുകളും ഷെയർ ചെയ്യാൻ സാധിക്കുന്ന രീതിയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
ആൻഡ്രോയ്, ഐഒഎസ്, വിൻഡോസ് പ്ലാറ്റ് ഫോമുകളിൽ ഈ സൗകര്യം ലഭിക്കും. ഐഒഎസിൽ പരമാവധി 128എംബിയും ആൻഡ്രോയ്ഡിൽ 100എംബിയും ഉള്ള ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കും. ഡെസ്ക് ടോപ്പ് വേർഷനിലും ഈ സൗകര്യം ഉണ്ടായിരിക്കും.