പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ആപ്പുകളൊന്നും തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാതെ എങ്ങനെ പിഡിഎഫ് ഫയല്‍ എഡിറ്റ് ചെയ്യാമെന്ന് നോക്കാം.
പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് അഥവ പിഡിഎഫ് ലോകമൊട്ടാകെ ഉപയോഗിക്കുന്നതാണ്. പിഡിഎഫ് ഡോക്യുമെന്റിന്റെ ഏറ്റവും പ്രധാന കാര്യം ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായാലും ഉപകരണത്തിലായാലും പിഡിഎഫ് ഡോക്യുമെന്റിലെ കണ്ടന്റ് മികച്ച രീതിയില്‍ കാണാനാവുമെന്നതാണ്. എന്നാല്‍ പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടാണ് ഫയലുകളെ വേര്‍ഡ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നത്.
എങ്ങനെ പിഡിഎഫിനെ വേര്‍ഡിലേക്ക് മാറ്റാം
www.hipdf.com എന്ന വെബ്‌സൈറ്റില്‍ പിഡിഎഫ് ടു വേര്‍ഡ് ഒപ്ഷന്‍ ഉപയോഗിക്കാം. ഓഫ്‌ലൈനില്‍ സേവനം ഉപയോഗിക്കണമെങ്കില്‍ ഈ വെബ്‌സൈറ്റ് ആപ്പ് ലഭ്യമാണ്.
എന്നാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ സ്‌കാന്‍ ചെയ്‌തെടുത്ത പിഡിഎഫ് ഫയലുകളെ കണ്‍വേര്‍ട്ട് ചെയ്‌തെടുക്കാനാവില്ല. ഇതിനായി വിന്‍ഡോസ് 10, മാക് ഓഎശ് കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്റ്റ് വേര്‍ഡ് ഉപയോഗിക്കാം.
മൈക്രോസോഫ്റ്റ് വേര്‍ഡ് ഫോര്‍മാറ്റില്‍ പിഡിഎഫ് ഡോക്യുമെന്റുകള്‍ തുറക്കുക.