ടെലികോം മേഖലയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് മുന്നേറുന്ന റിലയന്‍സ് ജിയോ അവരുടെ വെല്‍കം ഓഫര്‍ 4G ഫ്രീ മാര്‍ച്ച് 27 വരെ നീട്ടിയതായി റിപ്പോര്‍ട്ട. ഡിസംബര്‍ 31 വരെയായിരുന്നു ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്.
ജിയോയുടെ ഔദ്യോഗിക അറിയിപ്പ് വന്നാല്‍ നിലവിലെ വരിക്കാര്‍ക്കെല്ലാം മാര്‍ച്ച് വരെ ദിവസവും 4GB , 4G ഡാറ്റ ഉപയോഗിക്കാം. ഡിസംബര്‍ 31ന് വെല്‍കം ഓഫര്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ട്രായ് നിയമ പ്രകാരം ഒരു ടെലികോമ കമ്പനിക്ക് മൂന്നുമാസത്തില്‍ കൂടുതല്‍ ഫ്രീ സേവനം നല്‍കാന്‍ സാധ്യമല്ല.എന്നാല്‍ ലോഞ്ചിംഗ് നടത്തി കമ്പനി ചെലവില്‍ ഫ്രീ സേവനം നല്‍കാം.അതുകൊണ്ട ആദ്യ വെല്‍കം ഓഫര്‍ പിന്‍വലിച്ച് പുതിയ ഓഫര്‍ ആരംഭിക്കാനാണ് സാധ്യത.
ഇതു സംബന്ധിച്ച അറിയിപ്പ് ഡിസംബര്‍ 28 നകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ജിയോ പ്ലാന്‍ അനുസരിച്ച് 1GB ഡാറ്റയ്ക്ക് 50 രൂപയാണ്. 149 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായ വോയ്‌സ് (ലോക്കല്‍ കോള്‍, എസ് ടി ഡി), ഫ്രീ റോമിംഗ് , 100 എസ് എം എസ് സൗകര്യത്തോടൊപ്പം 0.3ജിബി 4ജി ഡാറ്റയാണുള്ളത്. 4999 രൂപയുടെ പ്ലാനില്‍ 75ജിബി 4ജി ഡാറ്റയും രാത്രി അണ്‍ലിമിറ്റഡ് 4ജി സൗകര്യവും 28ദിവസത്തേക്ക് ലഭിക്കും.
മറ്റു പ്ലാനുകള്‍ 499 രൂപ, 999 രൂപ,2499 രൂപ, 3999 രൂപ എന്നിവയുടെതാണ്. 149 രൂപയുടെ പ്ലാന്‍ ഒഴികെ ബാക്കി എല്ലാ പ്ലാനിലും അണ്‍ലിമിറ്റഡ് എസ്എംഎസ് സൗകര്യവുമുണ്ട്.