ജിയോയുടെ 2545രൂപയുടെ റീചാർജ്ജ് പ്ലാനിന് ഹാപ്പി ന്യൂ ഇയർ ഓഫറിൽ അധിക വാലിഡിറ്റി. ഒരു വർഷത്തേക്കുള്ള പ്രീ പെയ്ഡ് പ്ലാനിൽ 336ദിവസം വാലിഡിറ്റിയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ 29ദിവസം എക്സ്ട്രാ വാലിഡിറ്റി കൂടി ലഭിക്കും. അതായത് ജിയോയുടെ 2545 രൂപ പ്രീ പെയ്ഡ് പാക്കേജിന് ഇനി 365ദിവസം വാലിഡിറ്റി ലഭിക്കും. ന്യൂ ഇയറിനോടനുബന്ധിച്ചുള്ള ലിമിറ്റഡ് പിരിയഡ് ഓഫറാണിത്. നിലവിലെയും പുതിയ ഉപയോക്താക്കൾക്കും ഈ ഓഫർ ലഭിക്കും. 1.5ജിബി ഹൈസ്പീഡ് ഡാറ്റ നിത്യവും ഈ പ്ലാനിൽ ലഭിക്കും.
2545 രൂപ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അൺലിമിറ്റഡ് വോയ്സ് കോളുകൾ, ഡെയിലി 100എസ്എംഎസ് മെസേജുകൾ, ഹൈസ്പീഡ് ഡാറ്റ് 1.5ജിബി നിത്യവും, 336 ദിവസത്തേക്ക് ലഭിച്ചിരുന്നു. ടെലികോം ടോക്ക് റിപ്പോർട്ട് അനുസരിച്ച് റിലയൻസ് ഹാപ്പി ന്യൂ ഇയർ ഓഫറായി 29ദിവസത്തെ അധികവാലിഡിറ്റി ഈ പ്ലാനിന് നൽകുന്നു. ഇതോടെ മൊത്തം 365ദിവസം വാലിഡിറ്റി ലഭിക്കും. ജിയോ വെബ്സൈറ്റിലും മൈജിയോ ആപ്പിലും ഈ ഓഫർ ലഭ്യമാണ്.
2545രൂപയുടെ മുകളിൽ പറഞ്ഞ ഓഫറുകൾക്ക് പുറമെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.
ജനുവരി 2,2022 വരെയാവും ജിയോയുടെ പുതിയ ഓഫർ ലഭ്യമാവുക. ദീർഘ നാളേക്കുള്ള ജിയോയുടെ ഏറ്റവും മികച്ച ഓഫരാണ് 2545രൂപയുടേത്.
ഈ മാസം തുടക്കത്തിൽ ജിയോ അവതരിപ്പിച്ച് 1 രൂപയുടെ റീചാർജ്ജ് പ്ലാൻ 1 ദിവസം വാലിഡിറ്റിയിൽ 10എംബി ഡാറ്റ ലഭിക്കുന്നത്. ആവശ്യമുള്ളതിലധികം ഡാറ്റ വാങ്ങാതിരിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഓഫറാണിത്.