ആന്‍ഡ്രോയ്ഡ് ഫോണില്‍ മെയില്‍ അയക്കാന്‍ എല്ലാവരും ജിമെയില്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചിട്ടുണ്ടാവും.എന്നാല്‍ ജിമെയില്‍ ആപ്പ് ഉപയോഗിച്ച് ഇനി പണമിടപാടുകളും നടത്താനാവും എന്നത് ഏറെ സന്തോഷകരമാണ്. ഗൂഗിള്‍ വാലറ്റിനേയോ മറ്റു അപ്ലിക്കേഷനുകളേയോ ഉപയോഗിക്കാതെ തന്നെ ആന്‍ഡ്രോയിഡ് ഫോണില്‍ ഇനി മുതല്‍ ജിമെയില്‍ ആപ്പ് ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താം.
ജിമെയില്‍ വെബ്ക്ലയന്റ്‌സ് ഈ ഫീച്ചര്‍ മുമ്പെ തന്നെ ലഭ്യമായിരുന്നുവെങ്കിലും ആന്‍ഡ്രോയ്ഡ് ആപ്പില്‍ ഇത് പുതിയ ഫീച്ചറാണ്. ഗൂഗിള്‍ വാലറ്റിന്റെ സഹായമോ ജിമെയില്‍ അഡ്രസ് ഉള്ളവരാവണമെന്നോ ഉനിബന്ധനകളൊന്നുമില്ലാതെ തന്നെ ഇനി പണമയയ്ക്കാം.
പണം സ്വീകരിക്കുന്ന ആളുകള്‍ക്ക് ഇമെയില്‍ വഴി തന്നെ പണം റിക്വസ്റ്റ് ചെയ്യാം. ഇതിനായി മറ്റൊരു പേമെന്റ് ആപ്പ് വേണ്ട.സ്വീകരിക്കുന്ന പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് സെറ്റ് ചെയ്യാനും സാധിക്കും. ഇത് പൂര്‍ണ്ണമായും സൗജന്യവുമാണ്.
പുതിയ സംവിധാനം ഉപയോഗിക്കാനായി ഫയല്‍ അറ്റാച്ച് ചെയ്യാനായി ഉപയോഗിക്കുന്ന പേപ്പര്‍ ക്‌ലിപ്പ് ഐക്കണില്‍ നിന്നും സെന്റ് മണി , റിക്വസ്റ്റ് മണി എന്നിങ്ങനെ പുതിയ രണ്ട് ഒപ്ഷനുകള്‍ കാണാം. ഇതില്‍ നിന്നും വേണ്ടത് സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ തുകയും പെയ്‌മെന്റ് സോഴ്‌സ്, ചെറിയ ഒരു കുറിപ്പ് എന്നിവ നല്‍കി മെസേജ് അയയ്ക്കാം.ഈ കാര്യങ്ങള്‍ ഒരു അറ്റാച്ച്‌മെന്റായി നമ്മുടെ മെസേജില്‍ വരും.
പണം സ്വീകരിക്കുകയാണെങ്കില്‍ ക്ലെയിം മണി ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പണം നേരിട്ട് ഗൂഗിള്‍ വാലറ്റ് അക്കൗണ്ടിലേക്ക് പോകും. നമുക്ക് ബാങ്ക് അക്കൗണ്ട് സെറ്റും ചെയ്യാം.
ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ഫോണില്‍ ആണ് ലഭ്യമാകുക.ജിമെയില്‍ ആപ്പിന്റെ യുഎസ് വെര്‍ഷനിലാണ് നിലവില്‍ ഈ ഫീച്ചറുള്ളത്. എല്ലാ ഉപഭോക്താക്കള്‍ക്കും എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് പറഞ്ഞിട്ടില്ല.