സ്മാര്‍ട്ട് ഫോണ്‍ നമ്മള്‍ ഓണാക്കുന്നതോടൊപ്പം തന്നെ ചൂടാകാനും തുടങ്ങും ഇത് ഒഴിവാക്കാന്‍ സാധിക്കുന്ന ഒന്നല്ല. പക്ഷെ, ഫോണ്‍ അധികം ചൂടാകുന്നത്് (ഓവര്‍ ഹീറ്റിംഗ്) ഫോണിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാവുന്ന പ്രശ്‌നമാണ്.
സ്മാര്‍ട്ട് ഫോണ്‍ എന്തുകൊണ്ട് ചൂടാകുന്നു?
ഇതിന്റെ ഉത്തരം ശാസ്ത്രീയമായി പറഞ്ഞാല്‍ വസ്തുക്കളുടെ ചലനം ചൂട് ഉണ്ടാക്കുന്നു എന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ എത്രത്തോളം ചൂടാകുന്നു എന്നത് അതിലുപയോഗിക്കുന്ന വൈദ്യുതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മള്‍ ഒരു ഗെയിം കളിക്കാന്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണിന്റെ സാധാരണ ഭാഗത്തിനൊപ്പം ഗ്രാഫിക് യൂണിറ്റ് കൂടി പ്രവര്‍ത്തനക്ഷമമാകേണ്ടതുണ്ട്. ഇത് ഫോണ്‍ കൂടുതല്‍ ചൂടാക്കുന്നു.
ഫോണ്‍ ചൂടാകുന്നതിനെ പേടിക്കേണ്ട കാര്യമൊന്നുമില്ല, അത് ഉണ്ടാക്കിയിരിക്കുന്നത് ചൂട് താങ്ങാവുന്ന തരത്തിലാണ്. പക്ഷെ , കൂടൂതല്‍ ചൂടാവുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.ഫോണ്‍ ചൂടാകാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
ബാറ്ററി
ബാറ്ററി 100% ചാര്‍ജ്ജ് ചെയ്യുക എന്നത് നല്ല കാര്യമല്ല. ഇത്് ഫോണ്‍ കൂടുതല്‍ ചൂടാകാന്‍ ഇടവരുത്തും. റീചാര്‍ജ്ജ് ചെയ്യുന്നതിന്റെ ഇടവേളയും ബാറ്ററി ലൈഫിനെ ബാധിക്കും. ബാറ്ററി റീചാര്‍ജ്ജ് ചെയ്യാന്‍ 0% ആക്ു വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഏറ്റവും നല്ലത് 30% -80% എന്നരീതിയില്‍ റീചാര്‍ജ്ജ് ചെയ്യുന്നതാണ്.
പലപ്പോഴും സ്മാര്‍ട്ട് ഫോണ്‍ കേസുകള്‍ ഹാന്‍ഡ്‌സെറ്റ് പുറത്തുവിടുന്ന ചൂടിനെ അതിനുള്ളില്‍ തന്നെ തടഞ്ഞുനിര്‍്ത്തുന്നു. ഇത് ഫോണ്‍ അധികം ചൂടാകാന്‍ കാരണമാകുന്നു. സ്മാര്‍ട്ട് ഫോണ്‍ കവര്‍ കേസ് ഊരുന്നത് ചൂടുകുറയ്ക്കാന്‍ സഹായിക്കും.
ബാറ്ററി ചാര്‍ജ്ജിംഗ്
ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ഉറപ്പുള്ള പ്രതലത്തില്‍ വയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സോഫയോ കിടക്കയോ പോലുള്ള ചൂട് വലിച്ചെടുക്കുന്ന സ്ഥലങ്ങള്‍ ഫോണ്‍ ചാര്‍്ജ്ജ് ചെയ്യുമ്പോളുള്ള ചൂട് പിടിച്ചെടുത്ത് ഫോണ്‍ കൂടുതല്‍ ചൂടാക്കും.
സ്മാര്‍ട്ട് ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ്ജ് ചെയ്യുന്നത്.
ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജ്ജ് ചെയ്യുന്നത് ബാറ്ററി ലൈഫിനെ ബാധിക്കുന്നതുപോലെ തന്നെ ഫോണ്‍ ചൂടാക്കി കേടാകുന്നതിനും ഇടവരുത്തുന്നു.
അനാവശ്യ ആപ്പുകള്‍ ഒഴിവാക്കുക
ചില ആപ്പുകള്‍ ബാറ്ററി ചാര്‍ജ്ജ് ഉപയോഗിക്കുന്നതോടൊപ്പം ഗ്രാഫിക്‌സും ഉപയോഗപ്പെടുത്തുന്നു. ഇത് ഫോണ്‍ കൂടുതല്‍ ചൂടാക്കുന്നു.
സൂര്യപ്രകാശം നേരിട്ട് ഏല്‍പ്പിക്കാതിരിക്കുക
സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന ചൂടിനോടൊപ്പം നേരിട്ടുള്ള സൂര്യപ്രകാശം കൂടി ഏല്‍ക്കുമ്പോള്‍ ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കാന്‍ ഇടവരുന്നു.
സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തേര്‍ഡ് പാര്‍ട്ടി ചാര്‍ജ്ജറുകളും ബാറ്ററികളും ചിലപ്പോളെല്ലാം ഫോണ്‍ കൂടുതല്‍ ചൂടാക്കുന്നു.