ഗൂഗിളിന്റെ പുതിയ മൊബൈല്‍ പേമെന്റ് സംവിധാനം ഗൂഗിള്‍ ടെസ് ഇന്ത്യയിലെത്തുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായുള്ള ഗൂഗിളിന്റെ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്(യൂപിഐ) ആപ്ലിക്കേഷനാണിത്. സെപ്റ്റംബര്‍ 18ന് ഇന്ത്യയില്‍ പുറത്തിറങ്ങും. ന്യൂഡല്‍ഹിയില്‍ വച്ചുനടക്കുന്ന ചടങ്ങിലാണ് ഗൂഗിള്‍ ടെസ് അവതരിപ്പിക്കുന്നത്.
വാട്‌സ്അപ്പും പുതിയ പേമെന്റ് സംവിധാനം ഈ വര്‍ഷം അവസാനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ഗൂഗിളും പേമെന്റ് സംവിധാനവുമായി ഇന്ത്യയിലാണ്.
രാജ്യത്തെ പ്രമുഖ ബാങ്കുകളുടേയും യുപിഐ സംവിധാനങ്ങള്‍ നിലവിലുണ്ട്. പേടിഎം, മൊബിക്വിക്ക്, തുടങ്ങിയ പേമെന്റ് ഓപ്ഷനുകളും ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനില്‍ ഉണ്ടാവും.വാട്‌സ് ആപ്പ് ബീറ്റ വേര്‍ഷനില്‍ പേമെന്റ് സംവിധാനം പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.