വാട്‌സാപ്പിനോട് പൊരുതാനായി മെസേജിംഗ് സൗകര്യവുമായി പേടിഎം

NewsDesk
വാട്‌സാപ്പിനോട് പൊരുതാനായി മെസേജിംഗ് സൗകര്യവുമായി പേടിഎം

മെസേജിംഗ് ആപ്പ് ആയ വാട്ട്‌സ് അപ്പ് മൊബൈല്‍ ആപ്പില്‍ പേമെന്റ് സംവിധാനം തുടങ്ങാനിരിക്കെ, ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ വാലറ്റ് ആയ പേടിഎം അവരുടെ ആപ്പില്‍ മെസേജിംഗ് സൗകര്യവും ഉള്‍പ്പെടുത്തുന്നു.

വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ട് അനുസരിച്ച് പേടിഎം മൊബൈല്‍ ആപ്പില്‍ രണ്ടാഴ്ചയ്ക്കകം തന്നെ മെസേജിംഗ് സൗകര്യവും ഉണ്ടാകും. എന്നാല്‍ കമ്പനി ഇതുവരെ ഇക്കാര്യം ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടില്ല.വാട്ട്‌സ് അപ്പിന് ഇതുവരെ മാസം  200മില്ല്യണ്‍ ഉപഭോക്താക്കളാണുള്ളത്. പേടിഎമ്മിനാകട്ടെ മാസം 225മില്ല്യണിലധികം യൂസേഴ്‌സ് ഉണ്ട്. 

വാട്ട്‌സ് അപ്പ് , ഹൈക്ക്, മെസഞ്ചര്‍ പോലെയുള്ള മെസേജിംഗ് ആപ്പ് ആണ് പേടിഎം ലക്ഷ്യമിടുന്നത്. ഹൈക്ക് അടുത്തിടെയായി വാലറ്റ് പേമന്റ് ഫീച്ചര്‍ തുടങ്ങിയിരുന്നു. വാട്ട്്‌സ് അപ്പ് അടുത്തുതന്നെ പേമെന്റ് ഫീച്ചര്‍ തുടങ്ങാനിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടു നിരോധനത്തെ തുടര്‍ന്ന് വലിയൊരു വിഭാഗം ആളുകള്‍ ഇ-പേമെന്റ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പെടിഎമ്മിനു വലിയ മെച്ചമാണുണ്ടായത്. രാജ്യത്ത് ഏറെ സ്വാധീനമുള്ള വാട്‌സ് അപ്പ് പേമെന്റ് സേവനം ആരംഭിക്കുന്നത് പേടിഎമ്മിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പേടിഎമ്മിന്റെ ഈ നീക്കം എന്നു വേണം കരുതാന്‍.

messging facility will be integrated with paytm wallet

RECOMMENDED FOR YOU: