വാട്ട്‌സ് അപ്പ് വീഡിയോ കോളിംഗ് ഇന്‍വിറ്റേഷനുകളെ സൂക്ഷിക്കുക

NewsDesk
വാട്ട്‌സ് അപ്പ് വീഡിയോ കോളിംഗ് ഇന്‍വിറ്റേഷനുകളെ സൂക്ഷിക്കുക

വാട്ട്‌സ് അപ്പ് പുതിയ ഫീച്ചറായ വീഡിയോ കോളിംഗ് അവതരിപ്പിച്ച ഉടന്‍ തന്നെ മുന്നറിയിപ്പുമായി ടെക് വിദഗ്ദ്ധരും. സ്പാം ഡെവലപ്പേഴ്‌സ് പുതിയ ഒരു സ്പാം വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച വീഡിയോ കോളിംഗ് ഫീച്ചര്‍ ഇപ്പോള്‍ തന്നെ  ആന്‍ഡ്രോയ്ഡ് , ഐ ഒ എസ് അപ്ലിക്കേഷനുള്ള ഫോണിലെല്ലാം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

നവംബര്‍ 15ന് വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിനു പിന്നാലെ തന്നെ വാട്ട്‌സ്അപ്പ് യൂസേഴ്‌സിന് വീഡിയോ കോളിംഗ് ഫീച്ചര്‍ ആക്ടീവ് ആക്കുന്നതിനായുള്ള ലിങ്കുകളും ലഭിച്ചു തുടങ്ങി. യൂസര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ പുതിയ ഫീച്ചര്‍ ആക്ടീവ് ആക്കുന്നതിനുള്ള വെബ്‌പേജിലേക്ക് പോകുകയാണ് ചെയ്യുന്നത്. 

വാട്ട്‌സ് ആപ്പ് വീഡിയോകോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് പ്രചരിക്കുന്നത് സ്പാം മെസേജ് ആണെന്നാണ് ടെക് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണുന്ന എനേബിള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് ഒരു വെരിഫിക്കേഷന്‍ പേജിലേക്ക് റീഡയറാക്ടാവുന്നു. ഇവിടെ നമുക്ക് നമ്മുടെ 4 സുഹൃത്തുക്കളെ ഇന്‍വൈറ്റ് ചെയ്യുന്നതിന് ഇന്‍വിറ്റേഷന്‍ അയയ്ക്കാന്‍ ആവശ്യപ്പെടുന്നു. ഇത് സ്പാം ആണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത വിധം ആസൂത്രണം ചെയ്തതാണ്.

യഥാര്‍ത്ഥത്തില്‍ വീഡിയോ കോളിംഗ് അപ്ലിക്കേഷന്‍ ആക്ടീവാക്കാനായി ചെയ്യേണ്ടത് ഇത്രമാത്രം , ഗൂഗിള്‍ അല്ലെങ്കില്‍ ആപ്പില്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്ടസ് ആപ്പ് അപ്‌ഡേറ്റ ചെയ്യുക. അ്പ്ലിക്കേഷന്‍ അപ്‌ഡേറ്റ് ആകുന്നതോടെ ഈ ഫീച്ചര്‍ ആക്ടീവ് ആകും.

It is better to ignore Whats App Calling Invite

RECOMMENDED FOR YOU: