ആന്‍ഡ്രോയ്ഡ് വാട്ട്‌സ് ആപ്പിന് പുതിയ ബീറ്റ വെര്‍ഷന്‍ ഇറങ്ങി, അതില്‍ വോയ്‌സ് റെക്കോര്‍ഡിംഗ് ലോക്ക് ചെയ്യാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. ഐഫോണില്‍ മുമ്പേ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. നീളമുള്ള വോയ്‌സ് മെസേജുകള്‍ സൗകര്യപൂര്‍വ്വം റെക്കോര്‍ഡ് ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായകരമാണ്. റെക്കോര്‍ഡിംഗ് കഴിയും വരെ റെക്കോര്‍ഡ് ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് പിടിക്കേണ്ടി വരില്ല ഇനിമുതല്‍. ഉടന്‍ തന്നെ വോയ്‌സ് മെസേജുകള്‍ അയയ്ക്കും മുമ്പായി തന്നെ പ്ലേ ചെയ്യാനുള്ള സൗകര്യവും വാട്ട്‌സ് ആപ്പ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോണില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ തന്നെ ആരംഭിച്ച ഫീച്ചറിന് സമാനമാണ് ആന്‍ഡ്രോയ്ഡിലേയും ഫീച്ചര്‍. കഴിഞ്ഞ വര്‍ഷം തന്നെ ഇന്റേണല്‍ ടെക്സ്റ്റിംഗ് നടത്തിയിരുന്നു. വോയ്‌സ് മെസേജ് റെക്കോര്‍ഡിംഗ് ലോക്ക് ചെയ്യാനായി മൈക്ക് ഐക്കണ്‍ 0.5സെക്കന്റ് നേരം അമര്‍ത്തി പിടിച്ച ശേഷം പ്രത്യക്ഷപ്പെടുന്ന ലോക്ക് ബട്ടണിലേക്ക് സ്ലൈഡ് ചെയ്ത് ലോക്ക് ആക്കാവുന്നതാണ്. ഒരിക്കല്‍ ലോക്ക് ചെയ്ത വോയ്‌സ് റെക്കോര്‍ഡിംഗ് സെന്റ് ബട്ടണ്‍ അമര്‍ത്തി എളുപ്പം അയയ്ക്കാനാവും. അതായത് റെക്കോര്‍ഡിംഗ് കഴിയും വരെ മൈക്ക് ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് വയ്്‌ക്കേണ്ട കാര്യമില്ല. റെക്കോര്‍ഡിംഗ് ഒഴിവാക്കാന്‍ എപ്പോള്‍ വേണമെങ്കിലും ടൈമറിനടുത്തായി കാണിക്കുന്ന ക്യാന്‍സല്‍ ബട്ടണ്‍ അമര്‍ത്താവുന്നതാണ്.
വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ടനുസരിച്ച് അടുത്ത റിലീസില്‍ തന്നെ ആന്‍ഡ്രോയ്ഡ് വാട്ട്‌സ് ആപ്പില്‍ അയയ്ക്കും മുമ്പെ തന്നെ വോയ്‌സ് മെസേജുകള്‍ കേള്‍ക്കാനുള്ള സൗകര്യം ഉണ്ടാവും. കൂടാതെ ഡൗണ്‍ലോഡ് ചെയ്യാനുദ്ദേശിക്കുന്ന സ്റ്റിക്കറിന്റെ സൈസ് അതോടൊപ്പം കാണാനുള്ള സംവിധാനവും അടുത്തുതന്നെ റെഡിയാവുമെന്നും പറയുന്നുണ്ട്.
ലോക്ക് റെക്കോര്‍ഡിംഗ് ഫീച്ചര്‍ ആന്‍ഡ്രോയ്ഡില്‍ ലഭിക്കാനായി വാട്ട്‌സ് ആപ്പ് ബീറ്റ വെര്‍ഷന്‍ 2.18.102 ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഗൂഗിള്‍ പ്ലേയില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.