ആമസോണ്‍ പ്രൈം ഡേ സെയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഫ്‌ലിപ്പ്കാര്‍ട്ടും ബിഗ് ഷോപ്പിംഗ് സെയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 16നാണഅ രണ്ടും ആരംഭിക്കുന്നത്.ഫ്‌ലിപ്പ് കാര്‍ട്ട് സെയില്‍ ജൂലൈ 16ന് വൈകീട്ട് നാല് മണിക്കാണ് ആരംഭിക്കുന്നത്. ജൂലൈ 19വരെയാണ് സെയില്‍. എന്നാല്‍ ആമസോണ്‍ സെയില്‍ ജൂലൈ 16ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കും.അടുത്ത 36മണിക്കൂര്‍ വരെയാണ് സെയില്‍.
രണ്ട് ഇ കൊമേഴ്‌സ് ഭീമന്മാരും ഒട്ടേറെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.സാംസങ്, ഗൂഗിള്‍ ,വിവോ തുടങ്ങിയ സ്മാര്ട്ട്‌ഫോണുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ലിപ്പ് കാര്‍്ട്ടില്‍ ഗൂഗിള്‍ പിക്‌സല്‍ 2(128ജിബി) 42,999രൂപയ്ക്ക് ലഭ്യമാകും സെയില്‍ സമയത്ത്. ഒട്ടുമിക്ക് സ്മാര്ട്ട്‌ഫോണുകള്‍ക്കും എക്‌ചേഞ്ച് ഓഫര്‍, ബൈബാക്ക് ഗ്യാരണ്ടി എന്നിവയും ലഭ്യമാകും. ഫ്‌ലിപ്പ്കാര്‍ട്ട് സെയില്‍ ആപ്പിള്‍ വാച്ച് സീരീസ് 3,ഐ ഫോണ്‍ X,ഐ പാഡ് 6 ജെന്‍,ഏസര്‍ പ്രിഡേറ്റര്‍ ഗേമിംഗ് ലാപ്‌ടോപ്പ് എന്നിവയ്ക്ക പ്രത്യേക ഡീല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ആമസോണ്‍ സെയില്‍ പിരീയഡില്‍ സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്, ഹോം,ഫര്‍ണിച്ചര്‍ തുടങ്ങിയവയ്ക്ക് പ്രൈം മെമ്പേഴ്‌സിന് എക്‌സ്‌ക്ലൂസിവ് ഓഫറുകള്‍ ഉണ്ട്. ആമസോണ്‍ സെയിലില്‍ വണ്‍പ്ലസ് 6,വിവോ വി 9,സാംസങ് ഗാലക്‌സി നോട്ട് 8, മോ്‌ട്ടോ ജി 6,ഹുവായി പി20 പ്രോ തുടങ്ങിയ ഫോണുകള്‍ക്ക് ഓഫറുകളുണ്ട്..ആമസോണ്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായി ഒരു ക്വിസ് പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് വണ്‍പ്ലസ് 6ആണ് ഓഫര്‍ ചെയതിരിക്കുന്നത്. ആമസോണ്‍ എക്‌സ്‌ക്ലൂസിവ് ആയി റെഡ്മി വൈ 2 സെയിലിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്്. ആമസോണ്‍ എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ചാണ് സെയില്‍. ബാങ്ക് 10ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഡെബിറ്റ്,ക്രഡിറ്റ് കാര്‍ഡുകാര്‍ക്ക് നല്‍കുന്നു. ഇഎംഐ ട്രാന്‍സാക്ഷനുകള്‍ക്കും ഇത് ലഭിക്കും. ആമസോണ്‍ പേ ഉപഭോക്ത്ാക്കള്‍ക്ക് 10ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.