സെപ്തംബര്‍ മുതല്‍ ഫേസബുക്ക് ക്ലാസിക് ഡിസൈന്‍ നിര്‍ത്തുന്നു. പുതിയ ഇന്റര്‌ഫേസ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കും. 2019ല്‍ തുടങ്ങിയ പുതിയ ഡിസൈന്‍ ആവശ്യക്കാര്‍ക്ക് മാത്രമായിരുന്നു. ഇതുവരെയും പഴയ ഡിസൈനിലേക്ക് മാറാനുള്ള ഒപ്ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ സെപ്തംബറോടെ എല്ലാവരും പുതിയ ഡിസൈനിലേക്ക് മാറും.
പുതിയ ഡിസൈനിന് ഫേസ്ബുക്കിന്റെ നീല നിറം കാണില്ല, എന്നാല്‍ ലൈറ്റ് മോഡ്, ഡാര്‍ക്ക് മോഡ് എന്നിങ്ങനെ ലഭ്യമാണ്. പുതിയ ഡിസൈനില്‍ ക്ലീന്‍ ലെഔട്ട് ആണ്. കൂടുതല്‍ വെള്ള നിറത്തില്‍.