ആന്‍ഡ്രോയിഡിലും ഐഒഎസിലേയും ആപ്പ് ഉപയോക്താക്കള്‍ക്കായി ഫേസ്ബുക്ക് മെസഞ്ചര്‍ സ്‌ക്രീന്‍ ഷെയറിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. മെസഞ്ചര്‍ റൂംസിലൂടെ വെബ്, ഡെസ്‌ക്ടോപിലും ഫീച്ചര്‍ ആസസ് ചെയ്യാം. സൂമിലെ പോലെ തന്നെ, ആളുകള്‍ക്ക് മൊബൈലിലും ഡെസ്‌ക്ടോപ്പിലും അവരുടെ ആക്ടിവിറ്റി സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനാവും. ആപ്പ് യൂസേഴ്‌സിന് ഗ്രൂപ്പ് വീഡിയോ കോളില്‍ 8 ആളുകള്‍ക്ക് ഷെയര്‍ ചെയ്യാനാവുമെങ്കില്‍ മെസഞ്ചര്‍ റൂം 16 പേരെ വരെ ഷെയര്‍ ചെയ്യാനാവും.
ഫേസ്ബുക്ക് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനാവുന്ന ആളുകളുടെ എണ്ണം 50 ആക്കാന്‍ പ്ലാന്‍ ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഒരു കണ്‍ട്രോള്‍ ഫീച്ചര്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്.