വാട്ട്‌സ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍

NewsDesk
വാട്ട്‌സ്ആപ്പില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍

വാട്‌സ്ആപ്പില്‍ റീക്കോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ എത്തി. വാട്‌സ്ആപ്പ് ആരാധക വെബ്‌സൈറ്റുകളിലൊന്നായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ വിന്‍ഡോസ് ഫോണ്‍ ആപ്പുകളിലാണ് ഈ ഫീച്ചര്‍ വന്നിരിക്കുന്നത്. ഈ ഫീച്ചര്‍ വര്‍ക്ക് ചെയ്യണമെങ്കില്‍ അയയ്ക്കുന്നവരും സ്വീകരിക്കുന്നവരും പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം. ഇത് വെബ് വേര്‍ഷനിലും വര്‍ക്ക് ചെയ്യും.

ഫീച്ചര്‍ എത്തിയിരിക്കുന്ന കാര്യത്തിന് ഇതുവരെ ഒദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. ഈ ഫീച്ചര്‍ ഉപയോഗിച്ച് അബദ്ധത്തില്‍ അയച്ചതോ ചാറ്റുകള്‍ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ പിന്‍വലിക്കാനാവും.

ഈ ഫീച്ചര്‍ എല്ലാതരത്തിലുള്ള മെസേജുകള്‍ക്കും വര്‍ക്ക് ചെയ്യും. ടെക്സ്റ്റ്, ഇമേജുകള്‍, വീഡിയോകള്‍, ജിഫുകള്‍, വോയ്‌സ് മെസേജുകള്‍, കോണ്ടാക്ട്‌സ്, ഫയലുകള്‍, ലൊക്കേഷന്‍, കോട്ടഡ് മെസേജ്, സ്റ്റാറ്റസ് റിപ്ലൈകള്‍ എന്നിവയെല്ലാം ഈ ഫീച്ചര്‍ ഉപയോഗിക്കാം.

മെസേജ് അയച്ച് 7മിനിറ്റിനുള്ളിലാണ് ഈ ഫീച്ചര്‍ വര്‍ക്ക് ചെയ്യുക. ഡിലീറ്റ് ചെയ്ത മെസേജുകള്‍ ദ മേസേജ് വോസ് ഡിലീറ്റഡ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് റീപ്ലേസ് ചെയ്യാം. ആദ്യറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അയച്ച മെസേജുകള്‍ ചാറ്റില്‍ നിന്നും നോട്ടിഫിക്കേഷന്‍ പാനില്‍ നിന്നും ഡിലീറ്റ് ചെയ്യാം. റീകോള്‍ ഫീച്ചര്‍ മറ്റു ചാറ്റ് ആപ്പുകളില്‍ മുമ്പേ ലഭ്യമാണ്. ടെലിഗ്രാം, വൈബര്‍ തുടങ്ങിയവയില്‍. 
 

delete for everyone feature in whatsapp

RECOMMENDED FOR YOU: