ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ മെസേജിംഗ് ആപ്പ് ഇന്‍സ്‌റ്‌റാഗ്രാം പ്രൊഫൈല്‍ റീഡിസൈന്‍ വരുത്തുന്നു. ഫീച്ചര്‍ ഐ്ക്കണുകള്‍, ബട്ടണുകള്‍, പ്ലാറ്റ്‌ഫോമില്‍ യൂസേഴ്‌സ് ടാബ് ചെയ്യുന്ന വിധം എന്നിവയെല്ലാം റീ അറേഞ്ച് ചെയ്യുന്നു.
നിങ്ങളെ നന്നായി അവതരിപ്പിക്കാന്‍ സാധിക്കുന്ന തരത്തില്‍ , ആളുകള്‍ക്ക് പരസ്പരം കണക്ട് ചെയ്യുന്നത് എളുപ്പത്തിലാക്കാനായി - കുറേ ആഴ്ചകളായി ഫീച്ചറുകളുടെ ക്രമീകരണത്തിലുളള മാറ്റം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ എന്ന രീതിയില്‍ അവരുടെ ബ്ലോഗിലൂടെയാണ് വിവരം പുറത്തുവിട്ടത്.
എന്നാല്‍ സ്വന്തം പ്രൊഫൈല്‍ ഗ്രിഡില്‍ ഷെയര്‍ ചെയ്തിട്ടുള്ള ഫോട്ടോ വീഡിയോ എന്നിവയ്ക്ക് മാറ്റങ്ങളുണ്ടാവില്ല എന്നും കമ്പനി അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗുണകരമായ ഫീച്ചറുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിട്ടുണ്ട്.
പുതിയ മാറ്റങ്ങള്‍ പ്രകാരം യൂസര്‍നെയിം മുകളിലേക്ക് കൊണ്ടുവരികയും അതിന്റെ അക്ഷരവലിപ്പവും കൂ്ട്ടുകയും ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ പേജില്‍ നിലവിലുള്ള പോസ്റ്റുകളുടെ എണ്ണം ഒഴിവാക്കി. ഫോളോവര്‍, ഫോളോയിംഗ് നിലനിര്‍ത്തിയിരിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോ മുകള്‍ ഭാഗത്ത് വലത്തേക്കും പേരും,വിവരണവും ഇടത്തേക്കും മാറ്റി.
മെസേജ്, ഫോളോ, ഇമെയില്‍,കോള്‍ ബട്ടനുകളും ബിസിനസ്സുകാര്‍ക്കായുള്ള ഡയറക്ഷന്‍, സ്റ്റാര്ട്ട് ഓര്‍ഡര്‍ ബട്ടന്‍ എന്നിവയും പ്രൊഫൈല്‍ പേജില്‍ പുതുതായി ഉള്‍പ്പെടുത്തി. ഗ്രിഡ്, പോസ്റ്റ്, ഐജിടിവി, ടാഗ്ഡ്, ഷോപ്പ് ബട്ടനുകള്‍ പ്രൊഫൈല്‍ പേജില്‍ കൊണ്ടുവന്നിട്ടുണ്ട്.
വരുന്ന ആഴ്ചയില്‍ പുതിയ മാറ്റങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വന്നുതുടങ്ങും.നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ് ഇത്തരം മാറ്റങ്ങള്‍. ബീറ്റ ഉപയോക്താക്കളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.