നിരവധി രാജ്യങ്ങളില്‍ പോസ്റ്റ് ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് ഇന്‍സ്റ്റാഗ്രാം നിര്‍ത്തുന്നു. ആസ്‌ട്രേലിയ, ജപ്പാന്‍ ഉള്‍പ്പെടെ. ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഉപയോക്താക്കളുടെ ആവശ്യം കാരണമാണ് പുതിയ മാറ്റം വരുത്തുന്നത
പോസ്റ്റുകളുടെ താഴെ എത്ര ലൈക്കുകള്‍ ലഭിച്ചുവെന്ന ഇന്‍സ്റ്റാഗ്രാം കാണിക്കാറുണ്ട. ഈ സംഖ്യയാണ് ഒഴിവാക്കുക. ഇന്‍സ്റ്റാഗ്രാമേഴ്‌സിന് സ്വന്തം പോസ്റ്റിന് എത്ര ലൈക്ക് കിട്ടിയെന്ന് ഇനിയും കാണാനാവും.
കാനഡ, ന്യൂസിലാന്റ്, ജപ്പാന്‍, അയര്‍ലണ്ട്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും ഈ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഈ പരീക്ഷണം ബിസിനസ്സുകള്‍ക്ക് അവരുടെ മെഷര്‍മെന്റ് ടൂള്‍ നഷ്ടപ്പെടുത്തില്ല. യൂസേഴ്‌സിന് മറ്റുള്ളവരുടെ കണ്ടന്റ് ലൈക്ക് ചെയ്തവരുടെ പട്ടിക ലഭ്യമാകും.
ഒരു പോസ്റ്റിന് ലഭ്യമായ ലൈക്കുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോപുലാരിറ്റിയേയും വിജയത്തേയും കണക്കാന്നുതായിരുന്നു. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് ഇന്‍സ്റ്റന്റ് ഫീഡ്ബാക്ക് ജനങ്ങളുടെ ആത്മാഭിമാനത്തെ ബൂസ്റ്റ് ചെയ്യാന്‍ സഹായിക്കുമെന്നാണ് ,എന്നാല്‍ മറ്റുള്ളവരുടേത് താഴാനും, കുറവ് ലൈക്ക് ലഭിക്കുന്നവരുടേത്.യുവാക്കളുടെ മാനസികാരോഗ്യത്തെ സോഷ്യല്‍മീഡിയ എങ്ങനെ ബാധിക്കുന്നുവെന്ന പഠനത്തിലെ കണ്ടെത്തലുകളാണിവ.ഇന്‍സ്റ്റാഗ്രാമിന്റെ ബിസിനസ് തലത്തില്‍ ഒരു പോസ്റ്റിനുള്ള ലൈക്ക് എന്നത് അതിന്റെ വാല്യു വര്‍ധിപ്പിക്കുന്നു.