മിക്കവരും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സുരക്ഷിതമാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു നടക്കുന്നവരാണ്. എന്നാല്‍ ഇക്കാലത്ത് ഏറ്റവും അധികം പ്രശ്‌നങ്ങള്‍ വരുന്നത് സോഷ്യല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതു മൂലമാണുണ്ടാകുന്നത്.അതുകൊണ്ടുതന്നെ സോഷ്യല്‍ അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കുക എന്നത് വളരെ അത്യാവശ്യമാണ്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പലപ്പോഴും വൈറസുകളും മറ്റും നാമറിയാതെ തന്നെ നമ്മുടെ കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും കയറുന്നു. ഇവയൊക്കെയും നമ്മുടെ അക്കൗണ്ടിലെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു. നമ്മുടെ സോഷ്യല്‍ അക്കൗണ്ടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം എന്നു നോക്കാം.
ട്വിറ്റര്‍ അക്കൗണ്ടുകള്‍
പാസ് വേര്ഡ് ഇടക്കിടെ മാറ്റുന്നതിനു പകരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ് ലോഗിന്‍ വെരിഫിക്കേഷന്‍ ആക്ടീവ് ആക്കുക എന്നത്.
എങ്ങനെ ചെയ്യാം
പാസ് വേര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലിലെ ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്നും സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്ത് അതില്‍ സെക്യൂരിറ്റി ആന്റ് പ്രൈവസി സെറ്റിംഗ്‌സ് സെലക്ട് ചെയ്യുക.
ലോഗിന്‍ വെരിഫിക്കേഷന്‍ ഉപയോഗിക്കും മുമ്പ് നമ്മുടെ ഇമെയില്‍ ഐഡി വെരിഫൈ ചെയ്യണം.
നമുക്ക് IOS or Android ആപ്പുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്. ട്വിറ്റര്‍ സെറ്റിംഗ്‌സ് പേജില്‍ നിന്നും ഇത് സെലക്ട് ചെയ്യാം.
ഫേസ്ബുക്ക്
ഫേസ്ബുക്കും ലോഗിന്‍ വെരിഫിക്കേഷന്‍ സൗകര്യം ഉണ്ട്. ഫേസ്ബുക്കില്‍ ഇത് കൂടാതെ എവിടെ നിന്നെല്ലാം അക്കൗണ്ട് ഓപ്പണ്‍ ചെയ്‌തെന്ന് (ട്രസ്റ്റഡ് കോന്‍ടാക്ട് ഒപ്ഷന്‍, ബ്രൗസര്‍ ,ആപ്പ്) കാണാനുള്ള സൗകര്യവും ഉണ്ട്.
സെക്യൂരിറ്റി സെറ്റിംഗ്‌സിലുള്ള 'where you've logged in' എന്ന ഫീച്ചര്‍ വളരെ പ്രയോജനപ്രദമാണ്.
ഈ സൗകര്യം ഉപയോഗിച്ച് നമ്മുടെ അക്കൗണ്ട് തുറന്നത് എവിടെ വച്ചെന്നാലും നമുക്ക് ക്ലോസ് ചെയ്യാം.
'End Activity' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.
വാട്ടസ്അപ്പ്
ചാറ്റ് സുരക്ഷിതമാക്കാനായി വാട്ട്‌സ് അപ്പിന്റെ തന്നെ എന്‍ക്രിപ്ഷന്‍ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മറ്റോ ചെയ്യുമ്പോള്‍ ,നമ്മള്‍ നഷ്ടപ്പെട്ടതറിയും വരെ നമ്മുടെ അക്കൗണ്ട് ഉപയോഗിക്കാനാവും. ഇത് ഒഴിവാക്കാനായി വാട്ടസ് ആപ്പിനെ പിന്‍ ഉപയോഗിച്ച് ലോക്ക് ചെയ്യാനാവും. തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുപയോഗിച്ചാണ് ഇത് ചെയ്യുന്നത്.
അണ്‍ലോക്ക് ചെയ്ത വാട്ട്‌സ്അപ്പ് അക്കൗണ്ടുള്ള ഫോണ്‍ ആണെങ്കില്‍ ഉടനെ പുതിയ സിം എടുത്ത് അതില്‍ വാട്ട്‌സ്അപ്പ് അക്കൗണ്ട് ഓണാക്കിയാല്‍ മതി. ഉടനെ മറ്റുള്ളതെല്ലാം ക്ലോസാകും.
ഇന്‍സ്റ്റാഗ്രാം
ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് പ്രൈവറ്റ് ആക്കാനുള്ള സൗകര്യമുണ്ട്. നമ്മള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് മാത്രമേ നമ്മുടെ പോസ്റ്റുകള്‍ കാണാനാവൂ. നമ്മളെ ഫോളോ ചെയ്യുന്നവര്‍ക്ക് കാണണമെങ്കില്‍ അപ്രൂവല്‍ ആവശ്യമുണ്ട്.
മാന്വല്‍ ഫോട്ടോ ടാഗിംഗ് എന്ന ഫീച്ചര്‍ ആക്ടീവ് ആക്കുന്നതും നല്ലതാണ്. ഇതിനായി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രൊഫൈല്‍ സെക്ഷനിലെ ഫോട്ടോയില്‍ ചെന്ന് മെനു ക്ലിക്ക ചെയ്ത് ടാഗിംഗ് ഒപ്ഷന്‍സ് സെറ്റ് ചെയ്യാം.'Add manually' ഒപ്ഷന്‍ സെലക്ട് ചെയ്താല്‍ ആവശ്യമില്ലാത്ത് ടാഗിംഗ് ഒഴിവാക്കാം.
ജിമെയില്‍
ഗൂഗില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓപ്ഷന്‍ ഉണ്ട്. ജിമെയില്‍ അക്കൗണ്ടില്‍ എന്തെങ്കിലും നടന്നതായി സംശയമുണ്ടായാല്‍ ഇന്‍ബോക്‌സിനു താഴെ വലതുവശത്തെ അക്കൗണ്ട് ആക്ടിവിടി പരിശോധിക്കാം.
ഇതില്‍ ബ്രൗസര്‍ വിവരവും, ലാസ്റ്റ് ലോഗിന്‍ സമയവും എല്ലാം കാണിക്കും. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ എല്ലാ വിന്‍ഡോയും അടച്ച് പാസ് വേര്‍ഡ് മാറ്റാം.
സോഷ്യല്‍ അക്കൗണ്ടുകളും, അപ്ലിക്കേഷനുകളും, മറ്റു വെബ്‌സൈറ്റുകളും എല്ലാം ഗൂഗിള്‍ അക്കൗണ്ടുമായി കണക്ട് ചെയ്തിരിക്കും. ഇത്തരം കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ 'https://accounts.google.com' എന്ന ലിങ്കില്‍ സെക്യൂരിറ്റിയില്‍ 'Connected sites and apps' ക്ലിക്ക് ചെയ്യുക.
ഇവിടെ നിന്നും ആവശ്യമില്ലാത്ത അപ്ലിക്കേഷനും മറ്റും ഒഴിവാക്കാം.