ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഷോപ്പ് പേജ്, വിവിധ ബ്രാന്റുകളേയും ഉത്പന്നങ്ങളേയും ഹൈലൈറ്റ് ചെയ്ത് കാണിക്കാനാകും. പ്രൊഫൈല്‍ അനുസരിച്ചും ഇന്‍ ആപ്പ് ആക്ടിവിറ്റി പ്രകാരവും യൂസേഴ്സിന് ഉത്പന്നങ്ങള്‍ നിര്‍ദ്ദേശിക്കും. ആപ്പില്‍ നിന്നും കസ്റ്റമേഴ്സിന് ലിസ്റ്റ് ചെയ്ത ഉത്പന്നങ്ങള്‍ വാങ്ങാം. ഫേസ്ബുക്ക് പേയിലൂടെ പേമെന്റ് നടത്താം.ഈ ഓപ്ഷന് യുഎസിലാണ് ലഭ്യമാകുക.
ഇന്‍സ്റ്റാഗ്രാമിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് പുതിയ ഷോപ്പ് പേജ്.
ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഷോപ്പ സെക്ഷന്‍ എക്സ്പ്ലോര്‍ മെനുവിലൂടെ ലഭ്യമാവും. ഷോപ്പ് പേജ് ഫീഡില്‍ വിവിധ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കാണും. ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും അതിനുള്ള പണം നല്‍കാനും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പുറത്തു പോവാതെ തന്നെ സാധിക്കും.
ഷോപ്പിലെ പേമെന്റ് സേവനം ഫേസ്ബുക്ക് പേയിലൂടെയാണ്. കസ്റ്റമേഴ്സിന് സുരക്ഷിതമായി അവരുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കി പേമെന്റ് നടത്താം. ഫേസ്ബുക്ക് പേ തന്നെയാണ് പര്‍ച്ചേസിനും ഡൊണേഷനും ഉപയോഗിക്കുന്നത്. വെര്‍ജ് റിപ്പോര്‍ട്ട് അനുസരിച്ച് സേവനങ്ങളെല്ലാം ആദ്യം ലഭ്യമാവുക യുഎസില്‍ മാത്രമാണ്.
ഇന്‍സ്റ്റാഗ്രാം വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഒരു നിശ്ചിത തുക വില്പനക്കാരില് നിന്നും ഇന്‍സ്റ്റാഗ്രാം ഈടാക്കും.
2018ല്‍ യൂസേഴ്സിന് ഫോട്ടോസും വീഡീയോസിലും ഉത്പന്നങ്ങള്‍ ടാഗ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നു. തുടര്‍ന്ന് ഇന്‍ ആപ്പ് പര്‍ച്ചേസും അനുവദിച്ചു. ഷോപ്പ് സെക്ഷനില്‍ പുതിയ ഫീച്ചര്‍ പ്രത്യേക സെക്ഷനായാണുള്ളത്. ഈ സൗകര്യം അടുത്തു തന്നെ മറ്റു രാജ്യങ്ങളിലേക്കുമെത്തിക്കും.