ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡേ സെയ്ല്‍: 18,999 രൂപയ്ക്ക് വണ്‍ പ്ലസ് 3

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡേ സെയ്ല്‍:  18,999 രൂപയ്ക്ക് വണ്‍ പ്ലസ് 3

ഫ്‌ലിപ്പ്കാര്‍ട്ടില്‍ ദീവാലി സെയിലിനുശേഷം 'ബിഗ് ഷോപ്പിംഗ് ഡെയ്‌സ്' ഡിസംബര്‍ 18ന് തുടങ്ങുന്ന ഇത് ഡിസംബര്‍ 21 വരെ തുടരും. ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ പ്രമുഖര്‍ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് നല്ല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട്് 4മണിക്കാണ് സെയ്ല്‍ ആരംഭിക്കുന്നത്. 

 

.@_sachinbansal brother, what's this? We're exclusive with @amazonIN pic.twitter.com/0QBoyagoXz

— Carl Pei (@getpeid) December 16, 2016


 

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വണ്‍ പ്ലസ് 3 വെറും 18,999 രൂപയ്ക്ക ഈ സെയിലിലൂടെ ലഭ്യമാകും. 27,999 രൂപയാണ് ഇതിന്റെ ശരിക്കുള്ള വില. വണ്‍ പ്ലസ് 3 അവതരിപ്പിച്ചതുമുതല്‍ ഇത് ആമസോണ്‍ എക്‌സ്‌ക്ലൂസിവ് ഉല്പന്നമായിരുന്നു.

വണ്‍പ്ലസ് 3 കൂടാതെ മറ്റു സമാര്‍ട്ട് ഫോണുകള്‍ക്കും, ലാപ്പ് ടോപ്പുകള്‍,സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ എന്നിവയ്ക്കും വമ്പിച്ച ഓഫറുകള്‍ ഉണ്ട്. എസ്ബിഐ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10% ത്തോളം ഡിസ്‌കൗണ്ട് ലഭ്യമാണ്. ഈ ഓഫര്‍ ലഭിക്കുന്നതിന് മിനിമം 5999 രൂപയുടെ ട്രാന്‍സാക്ഷന്‍ നടക്കണം. ഒരാള്‍ക്ക് ലഭിക്കുന്ന മാക്‌സിമം കാഷ്ബാക്ക് 1500 രൂപയാണ്. ആക്‌സിസ് ബാങ്ക് കാര്‍ഡിനും 5% ഡിസ്‌കൗണ്ട് ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, HDFC, HSBC,ICICI,Indusland, Standard Chartered and State bank of India എന്നിവയുടെ കാര്‍ഡില്‍ ഇഎംഐ സൗകര്യവും ഉണ്ട്.

big shopping day sale on flipkart : avail one plus 3 on Rs.18999

RECOMMENDED FOR YOU: