വിദ്യാർത്ഥികൾക്കുള്ള മികച്ച കുറഞ്ഞ ബജറ്റ് സ്മാർട്ട്ഫോണുകൾ

NewsDesk
വിദ്യാർത്ഥികൾക്കുള്ള മികച്ച കുറഞ്ഞ ബജറ്റ് സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ ഇന്ന് ആഡംബരമെന്നതിനേക്കാളുപരി അവശ്യവസ്തുവായിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ വരവോടെ ഓഫീസും സ്കൂളുമെല്ലാം വീടുകൾക്കകത്തേക്കായിരിക്കുകയാണ്. 

സ്മാർട്ട്ഫോണുകളെ പലതരത്തിലുള്ള ഉപയോ​ഗങ്ങൾക്കായി വേർതിരിച്ചിട്ടുണ്ട് - ബിസിനസ് ഫോണുകൾ, ​ഗെയിമിം​ഗ് ഫോണുകൾ എന്നിങ്ങനെ. ഇവയിൽ വിദ്യാർത്ഥികൾക്കായുള്ള സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. 

അടിസ്ഥാനപരമായി സ്മാർട്ട്ഫോണുകളിൽ വിദ്യാർത്ഥികള്‌‍ക്ക് മാത്രമായി പ്രത്യേകതയൊന്നുമില്ല. എന്നാൽ സ്മാർട്ട്ഫോണുകൾ വാങ്ങും മുമ്പായി കുട്ടികളുടെ കണ്ണിന്റെ സുരക്ഷിതത്വം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ആയതിനാൽ എന്താണ് കുട്ടികൾക്കായുള്ള സ്മാർട്ട് ഫോണുകളിൽ അവർക്കാവശ്യമുള്ളതായി വേണ്ടതെന്ന് അറിഞ്ഞിരിക്കണം.

വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം?

ഏറ്റവും പ്രധാനം വിദ്യാർത്ഥികൾക്ക് മാത്രമായുള്ള ഫോണുകൾ ബഡ്ജറ്റ് ഫ്രണ്ട്ലി ആയിരിക്കണമെന്നതാണ്. വിദ്യാര്‌ത്ഥികളുടെ ഉപയോ​ഗത്തിനായി വളരെ വില കൊടുത്ത് രക്ഷിതാക്കൾക്ക് ഫോൺ സ്വന്തമാക്കാൻ ബുദ്ധിമുട്ടായിരിക്കും

നല്ല ബാറ്ററി ലൈഫുള്ള ഫോണുകളാണ് വിദ്യാർത്ഥികൾക്കാവശ്യം, നല്ല പെർഫോർമൻസും ക്യാമറയുമുള്ള ഫോണുകളായിരിക്കണം. ചില ഫോണുകളെ പരിചയപ്പെടാം.

റിയൽമി നർസോ 30

റിയല‍്‍മി നർസോ നല്ലൊരു ബഡ്ജറ്റ് ഫോണാണ്. ഫോണിലെ ഹാർഡ്വെയറും വിലയും ആണ് ആകർഷകം. നർസോ 30 5000എംഎഎച്ച് ബാറ്ററി ലൈഫുള്ളതാണ്. സിം​ഗിൾ ചാർജ്ജിൽ ഒന്നര ദിവസം വരെ ലഭിക്കും. ചാർജിം​ഗും വളരെ എളുപ്പമാണ്. 1മണിക്കൂർ 10മിനിറ്റിൽ ഫുൾ ചാർജ്ജാവും. 5ജി സപ്പോർട്ട് ഉള്ള ഉപകരണമാണ്. 12499രൂപ മുതൽ ലഭ്യമാണ്.

Display  -   6.50-inch, 1080x2400 pixels
Processor -     MediaTek Helio G95
RAM    - 6GB
Storage  -  128GB
Battery Capacity    5000mAh
Rear Camera    48MP + 2MP + 2MP
Front Camera    16MP

റെഡ്മി നോട്ട് 10 പ്രോ

ഷവോമി ഇറക്കിയ റെഡ്മി നോട്ട് 10, റെ‍ഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ ഇന്ത്യയിൽ ലഭ്യമാണ്. ഇവയിൽ റെഡ്മി നോട്ട് 10 12000 രൂപ റേഞ്ചിൽ വരുന്നവയാണ്. റെഡ്മി നോട്ട് 10 പ്രോയിലേക്ക് വരുമ്പോൾ 15999രൂപയാകും വില വരുന്നത്. 6.7 ഇഞ്ച് സൂപ്പർ amoled ഡിസ്പ്ലേ, 120 HZ റിഫ്രഷ് റേറ്റ്, ഫുൾ എച്ച്ഡി റെസലൂഷൻ. എച്ച്‍ഡിആർ 10 സപ്പോർട്ട്,​ ​ഗൊറില്ല ​ഗ്ലാസ് 5 എന്നിവയുമുണ്ട്. 5020എംഎഎച്ച് ബാറ്ററി ലൈഫുണ്ട്.

SPECIFICATION
Screen Size    :    6.67" (1080 x 2400)
Camera    :    108 + 8 + 5 + 2 | 16 MP
RAM    :    6 GB
Battery    :    5050 mAh
Operating system    :    Android
Soc    :    Qualcomm SM7150 Snapdragon 732G
Processor    :    Octa-core
Price    :    ₹15999


സാംസങ് ​ഗാലക്സി എഫ് 12

9999രൂപയാണ് ബേസിക് പ്രൈസ്. 6000എംഎഎച്ച് ബാറ്ററി ലൈഫ്, ആൻഡ്രോയിഡ് വെർഷൻ V11, ഡുവൽസിം, 6.5 ഇഞ്ച് സിം ക്വാഡ് (48 5 2 2) എംപി റിയർ 8എംപി ഫ്രണ്ട് ക്യാമറ, 4ജിബി റാം, 64ജിബി ഇന്റേണൽ സ്റ്റോറേജ് സൗകര്യം. 

ഷവോമി പോകോ എം3

6ജിബി റാം, 6.5 ഇഞ്ച് സ്ക്രീൻ, 64ജിബി ഇന്റേണൽ സ്റ്റോറേജ്, 6000എംഎഎച്ച് ബാറ്ററി ലൈഫ്, ആൻഡ്രോയിഡ് V10(q) ഓപ്പറേറ്റിം​ഗ് സിസ്റ്റമുള്ള ഇവയ്ക്ക് വില തുടങ്ങുന്നത് 10,999രൂപയിലാണ്. 

best low budget smartphones for students

RECOMMENDED FOR YOU: