ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേ സെയില്‍ തിയ്യതി പ്രഖ്യാപിച്ച ദിവസങ്ങള്‍ക്കുള്ളില്‍ ഇ കൊമേഴ്‌സ് ഭീമന്‍ ആമസോണും അവരുടെ ഉത്സവകാല സെയില്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 10മുതല്‍ 14വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍. ആമസോണ്‍ സെയില്‍ ഒക്ടോബര്‍ 10 ഇന്ത്യന്‍ സമയം അര്‍ധരാത്രി 12മണിക്ക് ആരംഭിച്ച് ഒക്ടോബര്‍ 15 11;59 pm ന് അവസാനിക്കും. മുന്‍കാലങ്ങളിലെ പോലെ തന്നെ ആമസോണ്‍ സെയിലില്‍ ടിവി, സ്മാര്‍ട്ടഫോണ്‍, വീട്ടുപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കണ്‍സ്യൂമബിളുകള്‍ അതായത് ബ്യൂട്ടി, പലചരക്ക് എന്നിവ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് എന്നിവയ്‌ക്കെല്ലാം ഡീലൂകള്‍ ഉണ്ടാവും. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ പ്രൈം കസ്റ്റമേഴ്‌സിന് ഒരു ദിവസം മുമ്പേ സെയില്‍ ആസസ് ലഭിക്കും. എസ്ബിഐ ഡെബിറ്റ, ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ആമസോണ്‍ സെയില്‍ ലഭ്യമാക്കും. ആമസോണ്‍ പേ ബാലന്‍സ് ടോപ് അപ്പ് ചെയ്യുന്നവര്‍ക്ക് 300രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും.
ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ആമസോണ്‍ സെയിലില്‍ കസ്റ്റമേഴ്‌സിന് നോ കോസ്റ്റ് ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്നും , ബജാജ് ഫിന്‍സെര്‍വ്,ഐസിസിഐ ഇഎംഐ ,എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവയിലൂടെ സാധ്യമാകും.ആമസോണില്‍ എക്‌സ്‌ചേഞ്ച് ഓഫര്‍, വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ടോട്ടല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ട്. വണ്‍പ്ലസ്,ഗൂഗിള്‍, തുടങ്ങിയ ബ്രാന്റുകള്‍. ലാപ്‌ടോപ്പ്, ക്യാമറ, സ്പീക്കറുകള്‍ എന്നിവയ്ക്കും വിലക്കുറവും പെട്ടെന്നുള്ള ഡെലിവറിയും സാധ്യമാണ്. ആമസോണ്‍ ടിവി മറ്റു ഉപകരണങ്ങള്‍ എന്നിവയ്ക്ക് 48മണിക്കൂറിനുള്ളില്‍ ഇന്‍സ്റ്റലേഷന്‍ സൗകര്യവും ഉറപ്പാക്കും. പേരുകേട്ട ഫാഷന്‍ ബ്രാന്റുകള്‍ക്ക് 50ശതമാനം ഓഫും നല്‍കുന്നുണ്ട.
ആമസോണ്‍ ഫെസ്റ്റിവ് ഹോം വഴിയാണ് ഇത്തവണ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചത്. ആറ് ദിവസത്തെ സെയിലില്‍ ലഭ്യമാകുന്ന സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുക ഫെസ്‌ററിവ് ഹോമിലാകും.
സെയിലിനെ പരമാവധി ഉപയോഗപ്പെടുത്താനായി ഉപയോക്താക്കള്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്ത് ഡെലിവറി അഡ്രസ്സും മറ്റും തയ്യാറാക്കി വയ്ക്കാവുന്നതാണ്.