പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍. അണ്‍ലിമിറ്റഡ് ലോക്കല്‍ , എസ്ടിഡി , ഇന്‍കമിംഗ് / ഔട്ട്‌ഗോയിംഗ് റോമിംഗ് കോളുകള്‍, 40ജിബി 3ജി അല്ലെങ്കില്ഡ 4ജി ഡാറ്റ, 1വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, 30ദിവസം വാലിഡിറ്റിയില്‍ അതായത് ഒരു ബില്ലിംഗ് സൈക്കിള്‍. 499രൂപയാണ് പ്ലാന്‍ വില. റിലയന്‍സ് ജിയോയുടെ 509രൂപ പോസ്റ്റ് പെയ്ഡ് പ്ലാനിനുതുല്യമാണ് ഈ ഓഫര്‍. ജിയോയില്‍ 60ജിബി ഡാറ്റ 2ജിബി ഡെയ്‌ലി ലിമിറ്റില്‍ ലഭിക്കും.
പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനുള്ള പാക്കേജുകളില്‍ ധാരാളം മാറ്റങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വന്നെങ്കിലും ഇതാദ്യമായാണ് പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഇത്തരമൊരു മാറ്റം എയര്‍ടെല്‍ വരുത്തുന്നത്. മുമ്പ് സൂചിപ്പിച്ചതുകൂടാതെ 499രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാന്‍ വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. വിങ്ക് ടിവി ലൈബ്രറി ആസസ്, ലൈവ് ടിവി, മൂവീസ്, കൂടാതെ ഹാന്‍ഡ് സെറ്റ് ഡാമേജ് പ്രൊട്ടക്ഷനും ലഭ്യമാകും.
ജിയോയുടെ പ്ലാന്‍ 509രൂപയ്ക്ക് 50% അധികം ഡാറ്റ നല്‍കുന്നുണ്ട് 2ജിബി ഡെയ്‌ലി ലിമിറ്റില്‍. ജിയോ പ്ലാനിന് 600രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യമാണ്. അണ്‍ലിമിറ്റഡ എസ് എം എസും, ജിയോ ആപ്പുകള്‍ക്ക് ആസസും ലഭ്യമാകും. 799രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ എയര്‍ടെല്ലിന്റേത് ജിയോയ്ക്ക് സമാനമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഡെയ്‌ലി ലിമിറ്റ് ഒന്നും തന്നെ ഇല്ല.
ഈ മാസം തുടക്കത്തില്‍ എയര്‍ടെല്‍ 995രൂപയുടെ പ്രീപെയ്ഡ് പാക്കേജ് പ്രഖ്യാപിചിരുന്നു. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 100 എസ്എംഎസ് മെസേഡജ് ദിവസം, 1ജിബി 3ജി/ 4ജി ഡാറ്റ 180ദിവസം വാലിഡിറ്റി(6മാസം) എന്നതായിരുന്നു പാക്കേജ്.