ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെലും ടെക്‌നോളജി ഭീമന്‍ ഗൂഗിളും പാര്‍ട്ട്ണര്‍ഷിപ്പില്‍ ആന്‍ഡ്രോയിഡ് ഒറിയോയില്‍ വര്‍ക്ക് ചെയ്യുന് ലോ കോസ്റ്റ് 4ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയിലെത്തിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങുന്ന എയര്‍ടെല്‍ മേരാ പഹലാ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയില്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട് ഫോണുകള്‍ ആന്‍ഡ്രോയിഡ് ഒറിയോ എഡിഷന്‍ 4ജി ഫോണുകള്‍ വിതരണത്തിനെത്തും.
മൈ എയര്‍ടെല്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക്, ഉള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ ഫോണിലുണ്ടാകും.വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ എന്ന ലക്ഷ്യവുമായാണ് ആന്‍ഡ്രോയ്ഡ് ഒറിയോ അഥവാ ആന്‍ഡ്രോയിഡ് ഗോ ഇറക്കിയിരിക്കുന്നത്. ഇത് ആന്‍്‌ഡ്രോയിഡ് 8.1 ഒറിയോയുടെ ട്രിമ്മ്ഡ് ഡൗണ്‍ വേര്‍ഷനാണ്. 512എംബി റാമുള്ള സ്മാര്‍ട്ട്‌ഫോണുകളിലും ഇത് വര്‍ക്ക് ചെയ്യും. ലോ ബാന്‍ഡ് വിഡ്ത്ത് ആവശ്യമുള്ള ആപ്പുകളും ഇതില്‍ വര്‍ക്ക് ചെയ്യും. എയര്‍ടെല്‍ ആപ്പുകള്‍ കൂടാതെ ഇതില്‍ ഗൂഗിള്‍ ഗോ, ഗൂഗിള്‍ മാപ്പ് ഗോ, ജി മെയില്‍ ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, ഫയല്‍സ് ഗോ എന്നിവയും ഉണ്ടാകും ഫോണില്‍.
ഗൂഗിളുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് സ്മാര്‍ട്ട്‌ഫോണുകളെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വാണി വെങ്കിടേഷ് പറഞ്ഞു.
ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് 2017ല്‍ അവതരിപ്പിച്ച ഓപ്പണിംഗ് കീനോട്ടില്‍ ആന്‍ഡ്രോയിഡ് ഗോ പ്രഖ്യാപിച്ചു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ എല്ലാവരിലേക്കും എത്തിക്കുകയാണ് ആന്‍ഡ്രോയിഡ് മിഷന്‍ ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ അവതരിപ്പിക്കാന്‍ എയര്‍ടെല്‍ മുഖ്യസ്ഥാനം വഹിക്കുന്നതില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ആന്‍ഡ്രോയിഡ് പാര്‍ട്‌നര്‍ഷിപ്പ് ഡയറക്ടര്‍ ജോണ്‍ഗോള്‍ഡ് പറഞ്ഞു.