ഇന്ന് ജനുവരി 30 2017 തിങ്കള്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ഷവോമി റെഡ്മി നോട്ട് 4 ഫ്‌ലിപ്പ് കാര്‍ട്ടില്‍. Mi.com ല്‍ ഫെബ്രുവരി 3 മുതല്‍ നോട്ട് 4 ലഭിച്ചു തുടങ്ങും.
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഷവോമിയുടെ ഗോള്‍ഡ്, േ്രഗ കളര്‍ വാരിയേഷന്‍സ് ആണുള്ളത്. മാറ്റ് ബ്ലാക്ക് ലഭ്യമല്ല.10,999 രൂപയ്ക്ക് ലഭ്യമാകുന്ന 3ജിബി റാം+ 32 ജിബി സ്റ്റോറേജ് വെര്‍ഷനും, 12,999 രൂപയ്ക്ക് 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേര്‍ഷന്‍ എന്നിവയാണ് പ്രധാനപ്പെട്ടവ.
മുകളില്‍ 2.5D arc ഗ്ലാസ് ഡിസൈന്‍, 5.5 ഇഞ്ചിന്റെ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. PDAF,f/2.0 അപ്പര്‍ച്ചര്‍ എന്നിവയോടു കൂടിയ 13എംപിയുടെ ബാക്ക് ക്യാമറയും 5എംപിയുടെ ഫ്രന്റ് ക്യാമറയുമാണുള്ളത്. ഫുള്‍ മെറ്റല്‍ യൂണിബോഡ് ഡിസൈനാണ്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ബാക്കിലാണ്. സ്പീക്കേഴ്‌സ് താഴെയുമാണ് ഉള്ളത്.
നോട്ട് 3യേക്കാള്‍ 25% നീണ്ടുനില്‍ക്കുന്ന 4100 mAh ബാറ്ററിയാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് മാഷ്മാലോ യിലാണ് ഫോണ്‍ വര്‍ക്ക് ചെയ്യുന്നത്.