ഷവോമി ഇന്ത്യ അവരുടെ റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ച ലോഞ്ച് ചെയ്തു.ഫ്‌ലിപ്പ്കാര്‍ട്ടും mi.com വഴിയാണ് ഇന്ത്യയില്‍ വില്പന. തിങ്കളാഴ്ച 24-1-2017 ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് വെബ്‌സൈറ്റിലുടെയും വില്‍പന തുടങ്ങും. ഇന്ത്യയില്‍ 3 കളറിലാണ് ഫോണ്‍ ലഭ്യമാകുക. ഗോള്‍ഡ്, ഗ്രേ, സില്‍വര്‍ എന്നിങ്ങനെ. ഉടന്‍ തന്നെ മാറ്റ് ബ്ലാക്ക് കളര്‍ കൂടി വിപണിയിലെത്തിക്കുമെന്ന് കമ്പനി പറഞ്ഞു.
ഇന്ത്യയില്‍ ഷവോമി റെഡ്മി നോട്ട് 4 3 കളര്‍ വാരിയന്റ്‌സിലാണ് എത്തിയിരിക്കുന്നത്. 2ജിബി റാം/ 32 ജിബി ഇന്‍ ബില്‍റ്റ് സ്‌റ്റോറേജ് മോഡല്‍ 9,999 രൂപയ്ക്കും, 3 ജി ബി റാം/32 ജി ബി സ്റ്റോറേജ് മോഡല്‍ 10,999 രൂപയ്ക്കും ആണ് ലഭ്യമാകുക. എന്നാല്‍ 4ജിബി റാം/64ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാകും വില. എല്ലാ മോഡലുകളും തിങ്കളാഴ്ച ഉച്ച മുതല്‍ ലഭ്യമാകും. മുന്‍കൂട്ടി രജിസറ്റര്‍ ചെയ്യേണ്ടതില്ല.
മെറ്റല്‍ യുണിബോഡി ഡിസൈനോടെ ഇറങ്ങുന്ന ഷവോമി റെഡ്മി നോട്ട് 4 ല്‍ റിയര്‍ പാനലില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കും.പ്രതീക്ഷിച്ചതുപോലെ MediaTek Helio X20 deca-core Soc-based SKU അല്ല ഇന്ത്യയില്‍ ,പകരം Qualcomm Snapdragon 625 MSM8953 octa-core SoC ആണ് ഉപയോഗിച്ചിരിക്കുന്നത്.കൂടെ Aderno 506 GPU ഉണ്ട്. ബാറ്ററി ലൈഫിനായി SoC യുടെ 14nm FinFET ആര്‍കിടെക്ചറാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയുടെ മേക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമാണ്.
റെഡ്മി നോട്ട് 4ന്റെ ഡ്യുവല്‍ സിം(മൈക്രോ + നാനോ) MIUI 8 ബേസ്ഡ് ആന്‍ഡ്രോയ്ഡ് 6.0 Marshallow യിലാണ് റണ്‍ ചെയ്യുന്നത്. 5.5 ഇഞ്ചിന്റെ ഫുള്‍ എച്ച് ഡി (1080X1920 pixels) 2.5 ഡി കര്‍വ്ഡ് ഗ്ലാസ് IPS ഡിസ്‌പ്ലേ ആണുള്ളത്. ഇതിന് 401 ppi പിക്‌സല്‍ ഡെന്‍സിറ്റിയും ഉണ്ട്. SKU വിനനുസരിച്ച് Snapdragon 625Soc ഉപയോഗിച്ചുള്ള 3ജിബി, 4ജി ബി റാം ആണുള്ളത്.
റെഡ്മി നോട്ട് 4ലെ റിയര്‍ ക്യാമറ 13 മെഗാപിക്‌സല്‍ CMOS സെന്‍സര്‍ ഉള്ളതാണ്.ഇതില്‍ PDAF(phase detection autofocus) സൗകര്യവും f/2.0 അപര്‍ച്ചര്‍, 77 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും, ഡ്യുവല്‍ ടോണ്‍ എല്‍ ഇ ഡി ഫ്‌ലാഷ് സൗകര്യവും ഉണ്ട്..ഫ്രന്റ് ക്യാമറയില്‍ 5 മെഗാപിക്‌സല്‍ CMOS സെന്‍സറും, 85 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ട്. ഹൈബ്രിഡ് ഡ്യുവല്‍ സിം കാര്‍ഡ് കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ച് ഇതിലെ സ്‌റ്റോറേജ് എക്‌സ്പാന്റ് ചെയ്യാം. മൈക്രോ എസ് ഡി കാര്‍ഡ്‌സും (128ജിബി) സപ്പോര്‍ട്ട് ചെയ്യും.
കണ്ക്ടിവിറ്റി സൗകര്യത്തിനായി ഷവോമി റെഡ്മി നോട്ട്് ഫോറില്‍ 4ജി വിത്ത് VoLTE, വൈഫൈ 802.11 a/g/b/n, ബ്ലൂടൂത്ത് v4.1,ജിപിഎസ്, മൈക്രോ യു എസ് ബി, ഇന്‍ഫ്രാറെഡ് തുടങ്ങിയവ ഉണ്ട്. ബോര്‍ഡില്‍ ആസലറോമീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഗിറോസ്‌കോപ്പ്, ഇലക്ട്രോണിക് കോമ്പസ്, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും ലഭ്യമാണ്. 4100mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 151 x 76 x8.35 mm ആണ് ബാറ്ററി , 175 ഗ്രാം ആണ് ബാറ്ററിക്ക്.