പുതിയ സംവിധാനങ്ങളുമായി വാട്ട്‌സ് അപ്പ് അപ്‌ഡേറ്റഡ് വേര്‍ഷന്‍ വരുന്നു. അയച്ചുകഴിഞ്ഞ സന്ദേശങ്ങള്‍ പിന്‍വലിക്കാനും എഡിറ്റു ചെയ്യാനും മറ്റും ഇതില്‍ സാധിക്കുമെന്നാണ് അറിയുന്നത്. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് സംവിധാനവും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ സംവിധാനങ്ങള്‍ ബീറ്റ വെര്‍ഷനിലായിരിക്കും ഉണ്ടാവുക. പ്രത്യേക യൂസേഴ്‌സിന് സ്റ്റാറ്റസ് നോട്ടിഫിക്കേഷന്‍സ് മ്യൂട്ട് ചെയ്യാനും ചെയ്യാതിരിക്കാനും മറ്റുമുള്ള ഒപ്ഷനുകള്‍ ഇതിലുണ്ടാകും.
WABetaInfo എന്ന വാട്ട്‌സ് അപ്പ് ബീറ്റാ വാച്ചര്‍ ,വിന്‍ഡോസ് ഫോണ്‍ 2.17.40+ ലെ വാട്ട്‌സ് അപ്പ ബീറ്റ വെര്‍ഷന്‍ മ്യൂട്ട് / അണ്‍മ്യൂട്ട് ബട്ടണ്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മ്യൂട്ട് ചെയ്താല്‍ ആ കോണ്ടാക്ട്‌സിലുള്ള സ്റ്റാറ്റസ് മെസേജുകള്‍ നമുക്ക് കാണില്ല.