വാട്ട്‌സ് അപ്പിലെ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചെത്തി

NewsDesk
വാട്ട്‌സ് അപ്പിലെ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചെത്തി

സ്‌നാപ്ചാറ്റിലെ പോലെ വാട്ട്‌സ് അപ്പ് സ്റ്റാറ്റസ് എന്ന സംവിധാനം തുടങ്ങിയത് പല പരാതികള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോള്‍ പുതിയ ബീറ്റ വെര്‍ഷനില്‍ പഴയ പോലെയുള്ള ടെക്‌സ്റ്റ് സ്റ്റാറ്റസ് സംവിധാനം വീണ്ടും തുടങ്ങിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ബീറ്റ വെര്‍ഷന്‍ 2.17.95ല്‍ ഉപഭോക്താക്കള്‍ക്ക് പഴയ സ്റ്റാറ്റസ് മെസേജ് ഫീച്ചര്‍ ലഭ്യമാണ്.

ഫീച്ചര്‍ ടെസ്റ്റിംഗ് ലെവലിലാണുള്ളതെങ്കിലും അടുത്തു തന്നെ ഇതിന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ ഇറങ്ങും. പെട്ടെന്ന് തന്നെ ഉപയോഗിക്കേണ്ടവര്‍ക്ക് ഗൂഗിള്‍ പ്ലേയില്‍ നിന്നും വാട്ട്‌സ് അപ്പ് ബീറ്റ കമ്മ്യൂണിറ്റി ഉപയോഗിക്കാം. സ്റ്റാറ്റസ് ഫീച്ചര്‍ മുകളില്‍ വലതുവശത്തായുള്ള 3 ഡോട്ട് ഐക്കണുകളില്‍ പ്രസ് ചെയ്താല്‍ കാണാം. സെറ്റിംഗ്‌സില്‍ എബൗട്ട് ആന്റ് ഫോണ്‍ നമ്പര്‍ സെക്ഷനില്‍ ഈ സംവിധാനം ലഭിക്കും. 24 മണിക്കൂര്‍ നേരം വരെ സ്റ്റാറ്റസ് മെസേജുകള്‍ ഡിസ്‌പ്ലേ ആകും. 

പഴയ വേര്‍ഷനില്‍ ഉള്ളതുപോലെ available, Busy, At School, At the movies തുടങ്ങിയവയെല്ലാം പുതിയ വേര്‍ഷനിലും ഉണ്ട്.

പഴയ സ്റ്റാറ്റസ് ഓപ്ഷന്‍ തിരിച്ചുവരുന്നത് വാട്ട്‌സ് അപ്പ് പുതുതായി അവതരിപ്പിച്ച സ്റ്റാറ്റസ് ഫീച്ചര്‍ ഇല്ലാതാക്കുകയില്ല. ഇത് വേറെ ടാബിലായി കാണിക്കും.ഇതില്‍ 24 മണിക്കൂര്‍ വരെ ഡിസ്‌പ്ലേ ചെയ്യാനുള്ള ഫോട്ടോയോ വീഡിയോയോ സെറ്റ് ചെയ്യാവുന്നതാണ്. 

ഫേസ്ബുക്കും സ്‌നാപ്ചാറ്റിലെ പോലെയുള്ള ഫീച്ചര്‍ മെസഞ്ചരില്‍ ഉള്‍പ്പെടുത്തിയിരുന്നു. മെസഞ്ചര്‍ ഡേ എന്നാണ് അതിന്റെ പേര്. ഫീച്ചര്‍ ഉപയോഗിച്ച് 24 മണിക്കൂര്‍ വരെ ഡിസ്‌പ്ലേ ചെയ്യാനുള്ള ഫോട്ടോയോ വീഡിയോയോ സെറ്റ് ചെയ്യാം.
 

Whatsapp text status feature returned

RECOMMENDED FOR YOU: