ചെറുകിട വ്യവസായികള്‍ക്കായി വാട്ട്‌സ് ആപ്പ് ബിസിനസ് ആപ്പ് പുറത്തിറക്കി

NewsDesk
ചെറുകിട വ്യവസായികള്‍ക്കായി വാട്ട്‌സ് ആപ്പ് ബിസിനസ് ആപ്പ് പുറത്തിറക്കി

ചെറിയ ബിസിനസ് സംരംഭകര്‍ക്കായി വാട്ട്‌സ് ആപ്പ് ബിസിനസ് ആപ്പ് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇതിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ബുക്കമൈഷോ, മേക്ക് മൈ ട്രിപ്പ് എന്നീ ഇന്ത്യന്‍ സംരംഭകര്‍ ഇതിന്റെ ടെസ്റ്റ് നടത്തിയിരുന്നു. ഇപ്പോള്‍ ഇത് ഗൂഗിള്‍ പ്ലേയില്‍ ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഇന്തോനേഷ്യ, മെക്‌സികോ, ഇറ്റലി, യുകെ, യുഎസ് എന്നിവിടങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ ലഭിക്കുക. വരും ആഴ്ചകളില്‍ ഫ്രീ ആപ്പ് എല്ലാ സ്ഥലങ്ങളിലും ലഭിക്കുമെന്നാണ് കരുതുന്നത്.

ആന്‍ഡ്രോയിഡിലാണ് ഇപ്പോള്‍ ഇത് ലഭ്യമാകുക.ആപ്പിള്‍ ഐഫോണ്‍ വെര്‍ഷനും പുറത്തിറക്കുമെന്നാണ് അറിയുന്നത്.

ചെറിയ കമ്പനികള്‍ക്ക് കസ്റ്റമേഴ്‌സുമായി ബന്ധപ്പെടാനുള്ള എളുപ്പമാര്‍ഗ്ഗം ഉണ്ടാക്കുക എന്നതാണ് വാട്ട്‌സ് ആപ്പ് ബിസിനസ് ആപ്പിന്റെ ലക്ഷ്യം. 1.3മില്ല്യണിലധികം വരുന്ന വാട്ടസ് ആപ്പ് ഉപയോക്താക്കള്‍ക്കും ഇത് സൗകര്യപ്രദമാകും. കസ്റ്റമേഴ്‌സിന് ബിസിനസ്സിനെ പറ്റിയും, അവരുടെ ഇമെയില്‍, സ്റ്റോര്‍ അഡ്രസ്, വെബ്‌സൈറ്റ് തുടങ്ങിയ കാര്യങ്ങളും അറിയിക്കാന്‍ ഈ ആപ്പ് സഹായിക്കും.

സ്മാര്‍ട്ട് മെസേജിംഗ് ടൂള്‍ എന്ന രീതിയില്‍ സമയം ലാഭിക്കാനും സഹായകമാവും. കസ്റ്റമേഴ്‌സിന്റെ സംശയങ്ങള്‍ക്ക് എളുപ്പം ഉത്തരം നല്‍കാനും, അവര്‍ക്ക് ബിസിനസിനെ ഇന്‍ട്രഡ്യൂസ് ചെയ്തുകൊണ്ടുള്ള ഗ്രീറ്റിംഗ് മെസേജുകള്‍ എളുപ്പം അയയ്ക്കാനും ഈ ആപ്പ് സൗകര്യമൊരുക്കും. 

ബിസിനസ് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ ബിസിനസ് കാര്യങ്ങളാണ് നിങ്ങള്‍ പറയുകയെന്ന് ജനങ്ങള്‍ക്ക് വേര്‍തിരിച്ചറിയാനുമാകും. 

സാധാരണ വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഉള്ളതുപോലെ തന്നെ തുടരാനുമാകും. ജനങ്ങള്‍ക്ക് അവര്‍ സ്വീകരിക്കുന്ന മെസേജുകളുടെ ഫുള്‍ കണ്ട്രോളുമുണ്ടായിരിക്കും. ബിസിനസ് അക്കൗണ്ടുള്‍പ്പെടെ ഏതു നമ്പറും അവര്‍ക്ക് ബ്ലോക്ക് ചെയ്യാനുമാവും. 


മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ പഠനപ്രകാരം ഇന്ത്യയിലേയും ബ്രസീലിലേയും 80ശതമാനം ചെറുകിടസംരംഭകര്‍ക്ക് അവരുടെ ബിസിനസ് വളര്‍ത്താന്‍ വാട്ട്‌സ്ആപ്പ് സഹായകരമായിട്ടുണ്ട്. 84ശതമാനത്തോളം ബിസിനസ്സ് സംരംഭകര്‍ അവര്‍ക്ക് കസ്റ്റമേഴ്‌സുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സഹായകരമാണെന്ന് ചിന്തിക്കുന്നു, 80ശതമാനത്തോളം പേര്‍ വാട്ടസ് ആപ്പ് ബിസിനസ് വളര്‍ത്താന്‍ സഹായിച്ചതായും കരുതുന്നു.


പുതിയ ബിസിനസ് അക്കൗണ്ടുകള്‍ വാട്ടസ് ആപ്പ് മെസേജുകള്‍  അധികം ഉപയോഗിക്കുന്നവര്‍ക്കും അത് സൂക്ഷിക്കാന്ഡ ആഗ്രഹിക്കുന്നവര്‍ക്കുമായാണ്.

Whatsapp business app launched for small businesses

RECOMMENDED FOR YOU: