ആന്‍ഡ്രോയ്ഡ്,ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ ഉപയോക്താക്കള്‍ക്കായി വാട്ട്‌സ് അപ്പ പുതിയ രണ്ട് സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു.
ഈ ഫീച്ചര്‍ പ്രകാരം യൂസേഴ്‌സിന് അവരുടെ നമ്പര്‍ വെരിഫൈ ചെയ്യാനാവും. എന്നാല്‍ പുതിയ സെക്യൂരിറ്റി ഒപ്ഷന്‍ എനേബിള്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന പ്രശ്‌നങ്ങളും ഉണ്ടാകാം.
പുതിയ വെരിഫിക്കേഷന്‍ ഫീച്ചര്‍ റികവറിക്കായി ഒരു മെയില്‍ അഡ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമുള്ള കാര്യമല്ല. ആയതിനാല്‍ ഒരാള്‍മെയില്‍ അഡ്രസ് കൊടുത്തില്ലെങ്കില്‍ പാസ് വേഡ് മറന്നുപോയാല്‍ റികവര്‍ ചെയ്യാന്‍ സാധിക്കില്ല.
നമ്മള്‍ കൊടുക്കുന്ന മെയില്‍ അഡ്രസ് വെരിഫൈ ചെയ്യുന്നില്ല പുതിയ ഫീച്ചര്‍. പുതിയ ഫീച്ചറില്‍ പാസ്‌കോഡ് ഇല്ലാതെ റീവെരിഫൈ ചെയ്താല്‍ പഴയ ചാറ്റ് മെസേജുകള്‍ ഡിലീറ്റ് ആകാനും സാധ്യതയുണ്ട്.
വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുന്നതോടെ ഇടക്കിടെ യൂസേഴ്‌സിനോടെ പാസ്‌കോഡ് അടിക്കാനുള്ള പോപ് അപ് മെസേജുകള്‍ വന്നുകൊണ്ടിരിക്കും. ഇത് പാസ്‌കോഡ് മറക്കാതിരിക്കാന്‍ സഹായിക്കുമെങ്കിലും വളരെയധികം ഇറിറ്റേറ്റിംഗ് ആണ്.