വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയം ഒരു മണിക്കൂറാക്കി

NewsDesk
വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയം ഒരു മണിക്കൂറാക്കി

വാട്ട്‌സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് അപ്‌ഡേറ്റ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായുള്ള വാട്ട്‌സ്ആപ്പ് ബീറ്റ(v2.1869) ലാണ് പുതിയ സംവിധാനമുള്ളത്. ചാറ്റിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ 4096സെക്കന്റുകള്‍(68മിനിറ്റ് 16സെക്കന്റ്) ആണ് ലഭ്യമാകുക.നിലവില്‍ സ്റ്റേബിള്‍ വേര്‍ഷനില്‍ 420സെക്കന്റ് (7മിനിറ്റ്)മാത്രമാണ് ഉപയോക്താവിന് ഒരു മെസേജ് ഡിലീറ്റ് ചെയ്യാന്‍ സമയപരിധി. ബീറ്റ വേര്‍ഷന്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സ്റ്റേബിള്‍ വേര്‍ഷനില്‍ ഇത് ഉള്‍പ്പെടുത്തുക.ഉടന്‍ തന്നെ ഐഫോണിലും ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാബീറ്റാഇന്‍ഫോ ആണ് ഇതാദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്ട്‌സ് ആപ്പ് ബീറ്റ വേര്‍ഷന്‍ v2.18.68 ആന്‍ഡ്രോയിഡില്‍ സ്റ്റിക്കര്‍ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐക്കണില്‍ ചെറിയ വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനുശേഷം രണ്ട് ബീറ്റാവേര്‍ഷനുകള്‍ കൂടി ആന്‍ഡ്രോയിഡിനായി റിലീസ് ചെയ്തു. v2.18.70, v2.18.71 എന്നിങ്ങനെ. 


കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഉപയോക്താക്കള്‍ക്കായി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീ്ച്ചര്‍ അവതരിപ്പിച്ചത്. അബദ്ധത്തില്‍ അയച്ചുപോകുന്ന മെസേജുകള്‍ ഇല്ലാതാക്കാന്‍ ഈ ഫീച്ചര്‍ ഉപകാരപ്രദമായിരുന്നു. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിലൂടെ സാധ്യമായിരുന്നു.
 

WhatsApp Android Beta version allows Users Delete Messages After Over an Hour

RECOMMENDED FOR YOU: