വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മെമ്പര്‍മാരുടെ പോസ്റ്റുകള്‍ കണ്‍ട്രോള്‍ ചെയ്യാം

NewsDesk
വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക്  മെമ്പര്‍മാരുടെ പോസ്റ്റുകള്‍ കണ്‍ട്രോള്‍ ചെയ്യാം

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ പവര്‍ നല്‍കുന്നു. ഇനി മുതല്‍ മെമ്പര്‍മാരുടെ ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോ, ജിഫുകള്‍, ഡോക്യുമെന്റുകള്‍, വോയ്‌സ് മെസേജുകള്‍ എല്ലാം നിയന്ത്രിക്കാനാവും.
ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യ്ുന്നതില്‍ നിന്നും അംഗങ്ങളെ ഇനി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് വിലക്കാനാകും. വാട്‌സ്ആപ്പിന്റെ 2.17.430 പതിപ്പിലെ ബീറ്റാ ടെസ്റ്റിലാണ് 'റെസ്ട്രിക്റ്റ്ഡ് ഗ്രൂപ്പ്‌സ്' എന്ന പേരില്‍ പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് പരീക്ഷിക്കുന്നത്.

റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്‌സ് സെറ്റിംഗുകള്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക്ുമാത്രമേ ആക്ടീവ് ചെയ്യാനാവൂ. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധാരണ പോലെ തന്നെ മീഡിയ ഷെയര്‍ ചെയ്യാനും ചാറ്റിംഗിനും സാധിക്കും.

ഒരിക്കല്‍ റെസ്ട്രിക്റ്റ് ചെയ്തുകഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് പിന്നീട് വരുന്ന മെസേജുകള്‍ വായിക്കാം. എന്നാല്‍ തിരിച്ച് റിപ്ലൈ ചെയ്യാന്‍ പറ്റില്ല്. അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും മീഡിയ ഷെയര്‍ ചെയ്യാനും മെസേജ് അഡ്മിന്‍ ബട്ടണ്‍ ഉപയോഗിക്കാം.

മെസേജുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അപ്രൂവ് ചെയ്ത ശേഷം മാത്രമേ ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ക്ക് അയയ്ക്കപ്പെടുകയുള്ളൂ.
എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനും ഇടപഴകാനും സൗഹൃദകൂട്ടായ്മകളായ വാട്്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മറ്റു കാര്യങ്ങള്‍ക്കുപയോഗിക്കുന്നതിനെ ഈ ഫീച്ചര്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാവും. 

കൂടുതല്‍ ഫീച്ചറുകളും ബഗ് ഫിക്‌സുകളും മറ്റും വരുന്ന അപ്‌ഡേറ്റുകളില്‍ ഉണ്ടാവുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചുണ്ട്. ഇപ്പോള്‍ ഈ അപ്‌ഡേറ്റ് ബീറ്റ വേര്‍ഷനില്‍ മാത്രമേ ഉള്ളൂ. എല്ലാവര്‍ക്കും ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Whats app to let group admin to control members posts

RECOMMENDED FOR YOU: