ലൈവ് ലൊക്കേഷന്‍ ഫീച്ചറൊരുക്കി വാടസ്ആപ്പ്

NewsDesk
ലൈവ് ലൊക്കേഷന്‍ ഫീച്ചറൊരുക്കി വാടസ്ആപ്പ്

സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ തങ്ങള്‍ എവിടെയാണെന്ന് അറിയിക്കാനായി ലൈവ് ലൊക്കേഷന്‍ സംവിധാനമൊരുക്കി വാട്്‌സ്ആപ്പ്.ഈ സൗകര്യം ഉപയോഗപ്പെടുത്തി നമ്മുടെ ലൈവ് ലൊക്കേഷന്‍ സുഹൃത്തിനോ ഒരു ഗ്രൂപ്പിലോ പങ്കുവയ്ക്കാം.

നിലവിലെ ഷെയര്‍ ലൊക്കേഷന്‍ എന്ന ഫീച്ചര്‍ ഉപയോഗിച്ച് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം ഷെയര്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം നമ്മുടെ ലൊക്കേഷന്‍ ഷെയര്‍ ചെയ്താല്‍ അവര്‍ക്ക് നമ്മുടെ സ്ഥലം തത്സമയം പിന്തുടരാന്‍ സാധിക്കും.

ഇന്ത്യയില്‍ മാത്രം കോടികണക്കിന് സ്ഥിരം ഉപയോക്താക്കള്‍ ഉണ്ട് വാട്‌സ്ആപ്പിന്്.ആഗോളതലത്തില്‍ 100കോടിയോളം ഉപയോക്താക്കള്‍ വാട്‌സ്ആപ്പിനുണ്ട്.

ഈ സംവിധാനമനുസരിച്ച് സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായി പോകുമ്പോള്‍ അവരുടെ ലൊക്കേഷന്‍ വാട്‌സ്ആപ്പ് വഴി ഷെയര്‍ ചെയ്യുന്നതോടെ നമ്മള്‍ എവിടെയെത്തി എന്ന് നമ്മളെ വിളിച്ച് ചോദിക്കാതെ തന്നെ അവര്‍ക്ക് അറിയാനാകും.സ്ത്രീ സുരക്ഷയ്ക്കും ഈ ഫീച്ചര്‍ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
യൂബര്‍, ഓല ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളുടെ ആപ്ലിക്കേഷനില്‍ സമാനമായ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനമുണ്ട്.ബുക്ക് ചെയ്ത വാഹനം എവിടെയെത്തിയെന്ന് കൃത്യമായി ഈ ഫീച്ചര്‍ വഴി നമുക്ക് അറിയാം. ജൂണില്‍ സ്‌നാപ് ചാറ്റ് ആപ്ലിക്കേഷനില്‍ സ്‌നാപ്പ് മാപ്പ് എന്ന പേരില്‍ ലൊക്കേഷന്‍ ഷെയറിംഗ് സംവിധാനം തുടങ്ങിയിരുന്നു.

എന്‍ക്രിപ്റ്റഡ് മെസേജായാണ് ലൊക്കേഷനും വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യുക.

Whats app introduced live location feature

RECOMMENDED FOR YOU: