2019ല്‍ പുതിയ ഡിടിഎച്ച് നിയമം വന്നു കഴിഞ്ഞു. ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി പുതിയ പ്ലാനുകളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള കാലാവാധി നിശ്ചയിച്ചിരുന്നത് അവസാനിക്കാറായി. ഫെബ്രുവരി ആദ്യം മുതല്‍ പുതിയ പാക്കേജുകള്‍ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കണം. ഇതുവരെയും പുതിയ ഡിടിഎച്ച് റൂളിലേക്ക് മാറാത്ത ഉപയോക്താക്കള്‍ അവരുടെ പ്രൊവൈഡിംഗ് ഡിടിഎച്ച് വെബ്‌സൈറ്റില്‍ നിന്നും ചാനലുകള്‍ തിരഞ്ഞെടുക്കാം. ഡിടിഎച്ച് സേവന ദാതാക്കളായ ഡിജിറ്റല്‍ ടിവി, എയര്‍ടെല്‍, ടാറ്റ സ്‌കൈ, ഡിഷ് ടിവി എന്നിവരും കേബിള്‍ ഓപ്പറേറ്റര്‍മാരും പ്രത്യേകം ചാനല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിടിഎച്ച് പ്രൊവൈഡര്‍മാരുടെ വെബ്‌സൈറ്റില്‍ നിന്നും ചാനല്‍ തിരഞ്ഞെടുത്ത് കസ്‌ററം പാക്കേജ് തിരഞ്ഞെടുക്കാം. എന്നിട്ട് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണമടയ്ക്കാവുന്നതാണ്. ഡിടിഎച്ച് പ്രൊവൈഡേഴ്‌സ് വെബ്‌സൈറ്റ് കൂടാതെ ട്രായ് തന്നെ അപ്ലിക്കേഷന്‍ ഇറക്കിയിട്ടുണ്ട് ഇതിനായി.
പുതിയ ഫ്രയിംവര്‍ക്ക് പ്രകാരം , ഉപയോക്താക്കള്‍ക്ക് ഫ്രീ ടു എയര്‍ ചാനലുകള്‍ , പെ ചാനലുകള്‍, ബൊക്കേ എന്നിങ്ങനെ ഏത് കോമ്പിനേഷന്‍ പാക്കും തിരഞ്ഞെടുക്കാവുന്നതാണ്. ബേസ് പാക്ക് (പേ ചാനലുകള്‍ ഒന്നുമില്ലാത്തത്) ടാക്‌സ് ഉള്‍പ്പെടെ 153.40 രൂപയാണ് വരിക. ഉപയോക്താവ് ഏതെങ്കിലും പേ ചാനല്‍ തിരഞ്ഞെടുത്താല്‍ അതിന്റെ പണം കൂടി അടയ്‌ക്കേണ്ടി വരും.
ട്രായ് അവതരിപ്പിച്ചിരിക്കുന്ന പുതിയ അപ്ലിക്കേഷനിലെ ചാനല്‍ നിരക്കുകള്‍ നോക്കാം. ട്രായിയുടെ ചാനല്‍ സെലക്ടര്‍ അപ്ലിക്കേഷനില്‍ പേചാനലുകളും സൗജന്യ ചാനലുകളും ആവശ്യമനുസരിച്ച് തിരഞ്ഞെടുക്കാം. ആവശ്യമുള്ള ചാനലുകള്‍ കണ്ടെത്തിയ ശേഷം ഡിടിഎച്ച്, കേബിള്‍സേവനദാതാവിന്റെ വെബ്‌സൈറ്റ് വഴിയോ നേരിട്ടോ ഏതെല്ലാം ചാനലുകള്‍ ആവശ്യമുണ്ടെന്ന് അവരെ അറിയിക്കാം.
ട്രായിയുടെ വെബ്‌സൈറ്റ് https:// channel.trai.gov.in കയറി ചാനല്‍ സെലക്ടര്‍ അപ്ലിക്കേഷനിലെത്തുക. അവിടെ Get started എന്ന് നല്‍കി പേര്, സംസ്ഥാനം,ഭാഷകള്‍,ഏത് തരം ചാനലുകള്‍ എന്നീ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കാം.ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലുളള ചാനലുകളുടെ പട്ടിക,അവയുടെ വിലയടക്കം ദൃശ്യമാകും.
130രൂപയുടെ അടിസ്ഥാന പാക്കേജില്‍ 100എസ്ഡി ചാനലുകള്‍ തിരഞ്ഞെടുക്കാം. ഇതില്‍ 25എണ്ണം സര്‍ക്കാരിന്റെ നിര്‍ബന്ധിത ചാനലുകളാണ്.ബാക്കിയുളഅള 75 സൗജന്യചാനലുകള്‍ നമ്മുടെ ആവശ്യത്തിനനുസരിച്ച തിരഞ്ഞെടുക്കാം. പുതിയ രീതിയില്‍ 1 എച്ച്ഡി ചാനല്‍ എന്നത് 2 എസ്ഡി ചാനലിന് തുല്യമാണ്. അതായത് 100എസ്ഡി ചാനല്‍ എന്നാല്‍ 50എച്ച്ഡി ചാനല്‍ എന്നര്‍ത്ഥം. അധികം തിരഞ്ഞെടുക്കുന്ന സൗജന്യചാനലുകള്‍ക്ക് 25രൂപ നിരക്കില്‍ ഈടാക്കും.
സൗജന്യചാനലുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പേ ചാനലുകള്‍ തിരയാം. വെബ്‌സൈറ്റിന്റെ ടോപ്പ്ബാറില്‍ ചാനലുകളുടെ നികുതി അടക്കമുള്ള വില ദൃശ്യമാകും.
പുതിയ ബില്ലില്‍ ട്രായ് നിര്‍ദ്ദേശമനുസരിച്ച് കേബിള്‍/ഡിടിഎച്ച് പ്രതിമാസബില്‍, നെറ്റ് വര്‍ക്ക് കപ്പാസിറ്റി ഫീ അഥവാ എന്‍സിഎഫ് (130 രൂപയും നികുതിയും).കൂടാതെ പേചാനലുകളുടെ തുക 18ശതമാനം ജിഎസ്ടി ഉള്‍പ്പെടെ.