റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍, ജിയോ പ്രൈം മെമ്പേഴ്‌സിന് മൂന്നുമാസം ഫ്രീ സേവനങ്ങള്‍ വാഗ്ദാനം, കോംപ്ലിമെന്ററി സെര്‍വീസുകള്‍ അവസാനിപ്പിക്കണമെന്നുള്ള ടെലികോം റെഗുലേറ്റര്‍ ട്രായുടെ നിര്‍ദ്ദേശമനുസരിച്ച് പിന്‍വലിച്ചു.
ഇതനുസരിച്ച് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാത്തവര്‍ക്കായുള്ള ഫ്രീ സെര്‍വീസുകള്‍ അവസാനിച്ചിരിക്കുകയാണ്. അതായത് ആറുമാസത്തിനു ശേഷം ജിയോയുടെ നിശ്ചിത ശതമാനം കസ്റ്റമേഴ്‌സ് സേവനങ്ങള്‍ക്കായി പണമടക്കണം. ജിയോ പ്രൈം സെര്‍വീസ് സൈന്‍ അപ്പ് ചെയ്യാനുള്ള അവസാന ദിവസം ഏപ്രില്‍ 15 ആണ്.
മാര്‍ച്ച് 31നായിരുന്നു ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ ഓഫര്‍ പ്രകാരം ജിയോ പ്രൈം കസ്റ്റമേഴ്‌സിന് 303 രൂപ ആദ്യ പേമെന്റ് അടക്കുന്നതോടെ മൂന്നു മാസത്തെ ഫ്രീ കോംപ്ലിമെന്ററി സേവനങ്ങളും പര്‍ച്ചേസ്ഡ് പ്ലാന്‍ കൂടാതെ ലഭ്യമാകുമായിരുന്നു.
എല്ലാ ജിയോ പ്രൈം മെമ്പേഴ്‌സും അവരുടെ ആദ്യ റീചാര്‍ജ്ജ് തുക ഏപ്രില്‍ 15ന് മുമ്പ് അടക്കുകയാണെങ്കില്‍ മൂന്നുമാസത്തെ കോംപ്ലിമെന്ററി സേവനങ്ങള്‍ ലഭ്യമാകും.പെയ്ഡ് താരീഫ് മൂന്നുമാസങ്ങള്‍ക്ക് ശേഷം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും എന്നായിരുന്നു പ്രഖ്യാപനം.
റിലയന്‍സ് ജിയോ ആറുമാസത്തെ ഫ്രീ സെര്‍വീസുകള്‍ ഇതുവരെ നല്‍കി. ജിയോ വെല്‍കം ഓഫര്‍ അനുസരിച്ച് ആദ്യ മൂന്നുമാസവും പിന്നീട് മൂന്നു മാസം ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രകാരവും. ഏപ്രില്‍ 1ന് ഫ്രീ സേവനങ്ങള്‍ അവസാനിക്കുമായിരുന്നു.എന്നാല്‍ കമ്പനി മാര്‍ച്ച് 31ന് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത മൂന്നുമാസത്തേക്കു കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുന്നതായിരുന്നു ഓഫര്‍. ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുക മാത്രമായിരുന്നു ഈ ഓഫര്‍ ലഭ്യമാകാനായി വേണ്ടിയിരുന്നത്. 99രൂപ റീചാര്‍ജ്ജ് ചെയ്യുകയാണ് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനായി വേണ്ടിയിരുന്നത്. അതിനുശേഷം മാസത്തില്‍ 303 രൂപയുടേയോ അതിനുമുകളിലോ ഉള്ള മാസറീചാര്‍ജ്ജ് പ്ലാനുകളാണ് ഉണ്ടായിരുന്നത്. റീചാര്‍ജ്ജ് പ്ലാന്‍ അനുസരിച്ച് യൂസേഴ്‌സിന് ഫ്രീ 4ജി ഡാറ്റയും മറ്റു ഓഫറുകളും ആയിരുന്നു പ്രഖ്യാപനം.
എന്നാല്‍ ട്രായ് ഓര്‍ഡര്‍ അനുസരിച്ച് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഓഫര്‍ പിന്‍വലിക്കും മുമ്പ് സമ്മര്‍ ഓഫര്‍ സബ്‌സ്്‌ക്രൈബ് ചെയ്തവര്‍ക്കെല്ലാം ഈ ഓഫര്‍ പ്രകാരമുള്ള സേവനങ്ങള്‍ ലഭിക്കുമെന്ന് ജിയോ അറിയിച്ചു. ഇതുവരെയുള്ള ഫ്രീ ഓഫറുകളെല്ലാം ജിയോയ്ക്ക 100മില്ല്യണ്‍ ഉപഭോക്താക്കളെയാണ് നേടിക്കൊടുത്തത്.
ഒരു മാസം കൊണ്ട് 72 മില്ല്യണ്‍ ഉപഭോക്താക്കളാണ് പ്രൈം മെമ്പര്‍ഷിപ്പ് എടുത്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വിജയകരമായ കസ്റ്റമര്‍ പ്രീവിലേജ് പ്രോഗ്രാം ആയി ഇതോടെ ഇത് മാറിയിരിക്കുകയാണ്.
ഓഫര്‍ പിന്‍വലിക്കുന്നതോടെ ജിയോ പ്രൈം മെമ്പേഴ്‌സ് അല്ലാത്തവര്‍ ഇപ്പോള്‍ മുതല്‍ തന്നെ സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടി വരും. ഏപ്രില്‍ 1ന് സേവനങ്ങള്‍ അവസാനിക്കുമായിരുന്നെങ്കിലും 15വരെ കമ്പനി ഗ്രേസ് പിരീഡ് പ്രഖ്യാപിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 15വരെ ഫ്രീ സേവനങ്ങള്‍ ലഭ്യമാകുമായിരുന്നു. എന്നാല്‍ ട്രായ് നിര്‍ദ്ദേശത്തോടെ ഈ കാര്യത്തില്‍ വ്യക്തത ഇല്ലാതായിരിക്കുകയാണ്.