ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്‌സ് കോള്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു. ട്രായ് നിര്‍ദ്ദേശമനുസരിച്ച് ഡിസംബര്‍ 31വരെ നമ്പര്‍ പോര്‍ട്ടബിലിറ്റി അവസരം റിലയന്‍സ് ഒരുക്കിയിട്ടുണ്ട്.
4ജി ഡാറ്റാ സേവനങ്ങള്‍ മാത്രമായിരിക്കും ഇനിമുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലഭ്യമാക്കുക. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ട്രായിയെ അറിയിച്ചതുപ്രകാരം 8 ടെലികോം സര്‍ക്കിളുകളിലാണ് കമ്പനിയുടെ 2ജി,4ജി സേവനങ്ങള്‍ ലഭിക്കുക. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക,തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്്, ഹരിയാന, കേരള എന്നിവിടങ്ങളില്‍.
വോയ്‌സ് കോള്‍ സേവനം അവസാനിപ്പിക്കുന്നതിനായുള്ള ഔദ്യേഗിക നടപടികള്‍ കമ്പനി ഇതിനകം പൂര്‍ത്തിയാക്കിയതായി ട്രായ് അറിയിച്ചു.ഡിസംബര്‍ 31വരെ പോര്‍ട്ട് ചെയ്യാനുള്ള അപേക്ഷകള്‍ തള്ളിക്കളയരുതെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
46000 കോടി രൂപയുടെ കടബാധ്യതയിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.ഈ മാസം തുടക്കത്തില്‍ കമ്പനിയുടെ എയര്‍സെല്ലുമായുള്ള വയര്‍ലെസ്സ് ബിസിനസ്സ് മെര്‍ജര്‍ ഡീല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി വോയ്‌സ് കോള്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത്. ആര്‍കോമും എയര്‍സെലും അവരുടെ മൊബൈല്‍ ഓര്‍ഗനൈസേഷന്‍സ് യോജിപ്പിക്കുന്നതിനായി സെപ്തംബറില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയമായിരുന്നു.