ഫ്‌ലിപ്പ്കാര്‍ട്ടില്‍ സൂപ്പര്‍വാല്യു വീക്ക് ആരംഭിച്ചു, അടുത്ത മൊബൈല്‍ ഫോണ്‍ പര്‍ച്ചേസിന് വമ്പന്‍ ഓഫറുകള്‍ ലഭ്യമാകും. മാര്‍ച്ച് 24 വരെ നീണ്ടുനില്‍ക്കുന്ന വീക്കില്‍ 49വരെയുള്ള ബൈ ബാക്ക് ഗാരണ്ടി, നോ-കോസ്റ്റ് ഇഎംഐ, ബജാജ് ഫിന്‍സെര്‍വിലൂടെ തുടങ്ങിയവയുണ്ട്. ഹാന്‍ഡ്‌സെറ്റുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫര്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് വാറണ്ടി എക്സ്റ്റന്‍ഷനും ലഭ്യമാണ്.
പുതിയ ഫ്‌ലിപ്പ്കാര്‍ട്ട് ഓഫറിന്റെ ഭാഗമാകുന്ന മൊബൈല്‍ ഫോണില്‍ ഐഫോണ്‍ x, റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ, സാംസങ് ഗാലക്‌സി എസ്9 പ്ലസ്, ഗൂഗിള്‍ പിക്‌സല്‍ 2 XL, ഹോണര്‍ 9 ലൈറ്റ്, മോട്ടോ എക്‌സ് 4, ഒപ്പോ എഫ് 5, വിവോ വി7 പ്ലസ്, ലെനോവോ കെ8 പ്ലസ് എന്നിവയും ഉള്‍പ്പെടുന്നു.
സൂപ്പര്‍ വാല്യു വീക്കിലൂടെ, ഫ്‌ലിപ്പ്കാര്‍ട്ട് 50ശതമാനം ബൈ ബാക്ക് ഗ്യാരണ്ടി ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. ഇത് കസ്റ്റമേഴ്‌സിന് അവരുടെ ഹാന്‍ഡ് സെറ്റ് അടുത്ത ലെവലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ എളുപ്പമാക്കും.
50ശതമാനം ബൈ ബാക്ക് വാല്യു നല്‍കുന്ന മൊബൈല്‍ ഫോണുകളില്‍ ഗൂഗിള്‍ പിക്‌സല്‍ 2എക്‌സ് എല്‍, വിവോ വി 7പ്ലസ്, മി മിക്‌സ് 2എസ്, മോട്ടോ എക്‌സ് 4 64ജിബി, ഗാലക്‌സി എസ്8 എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ഐഫോണ്‍ X ന്റെ ബൈ ബാക്ക് ഗ്യാരണ്ടി 50000 രൂപയാണ്. സാംസങ് ഗ്യാലക്‌സി എസ്8പ്ലസിന് 24500രൂപ ഗ്യാരണ്ടിയും, ഗൂഗിള്‍ പിക്‌സല്‍ 2വിന് 22000രൂപ ഗ്യാരണ്ടിയും ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യം ബൈ ബാക്ക് വാല്യു ഫ്‌ലിപ്പ്കാര്‍ട്ടില്‍ മാത്രമേ ക്ലെയിം ചെയ്യാന്‍ സാധിക്കൂ എന്നതാണ്. പഴയ മോഡല്‍ ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നിശ്ചിത വില ഈടാക്കും.
പല മൊബൈല്‍ ഫോണുകള്‍ക്കും എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്. 5000രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭ്യമാണ് Karbonn Titanium Jumbo, Micromax Spark 4G, Micromax Canvas 5 Lite Q462, Xolo ERA 1X-4G with VoLTE, and iVoomi Me3 ഈ മോഡലുകള്‍ക്ക്. 10000 രൂപവരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഉണ്ട് Lenovo K8 Plus, Moto C Plus, Infinix Hot S3, Infinix Hot 4 Pro, Moto E4 Plus, Samsung Galaxy J3 Pro, Samsung Galaxy On5, Smartron t.phone P, iVoomi i1, Asus ZenFone 3s Max, Panasonic Eluga Ray 700, Panasonic P55 Max, Micromax Canvas 6, or Meizu M5 എന്നീ മോഡലുകള്‍ക്ക്. 20000രൂപ വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭ്യമാണ് Oppo F3, Samsung Galaxy S9 Plus, Samsung Galaxy S7, Xiaomi Mi Max 2, Oppo F3 Plus, Google Pixel 2 XL, Apple iPhone SE, iPhone 6S, iPhone 7, Moto X4, and Vivo V7 ഈ മോഡലുകള്‍ക്ക്.
പഴയ ഫോണുകള്‍ വര്‍ക്കിംഗ് കണ്ടീഷണലിലുള്ളതാകണമെന്ന് നിര്‍ബന്ധമുണ്ട്. തിരഞ്ഞെടുത്ത മൊബൈലുകള്‍ക്ക് ഒരു വര്‍ഷത്തെ കൂടുതല്‍ വാറണ്ടിയും സൂപ്പര്‍ വാല്യൂ വീക്കില്‍ ലഭിക്കും.