റിലയന്‍സിന്റെ ജിയോ ഫ്രീ യുസേജ് ഓഫര്‍ ഔദ്യോഗിക പ്രഖ്യാപനം

NewsDesk
റിലയന്‍സിന്റെ ജിയോ ഫ്രീ യുസേജ് ഓഫര്‍ ഔദ്യോഗിക പ്രഖ്യാപനം

വ്യാഴാഴ്ച(നവംബര്‍ 30) നടന്ന ചടങ്ങില്‍ വച്ച് റിലയന്‍സ് ജിയോയുടെ വെല്‍കം ഓഫറുകള്‍ മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുന്നതായി റിലയന്‍സ് കമ്പനീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു.

ഡിസംബര്‍ 4 2016 മുതല്‍ എല്ലാ പുതിയ ജിയോ ഉപഭോക്താക്കള്‍ക്കും ഡാറ്റ, വോയ്‌സും അടങ്ങിയ ജിയോ ആപ്പ് മാര്‍ച്ച് 31 വരെ ലഭിക്കും എന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ജിയോയുടെ പുതുവത്സര ഓഫര്‍ ആണിത്. നിലവിലുള്ള 52 മില്യണ്‍ ഉപഭോക്താക്കള്‍ക്കും വെല്‍കം ഓഫര്‍ മാര്‍ച്ച് 31 വരെ തുടരും. പുതുവത്സര ഓഫര്‍ ലഭ്യമാക്കാന്‍ പുതിയ സിം വാങ്ങേണ്ടതില്ല.

 

.@reliancejio launches 'Jio Happy New Offer'. Free Data & Voice ysage extended till March 31, 2017 https://t.co/nfgvnQcLv2 #JioOffer

— HiTechUp (@hitechup) December 1, 2016


 

റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നിലവില്‍ 1GB FUP ലിമിറ്റ് ആണ് ദിവസേന ഉള്ളത്. ഇതില്‍ വ്യത്യാസം വരുത്തുന്നത് സ്പീഡിനെ ബാധിക്കും. എഫ് യു പി ലിമിറ്റ്  1ജിബി ആക്കിയത് ജിയോയുടെ 80% ഉപഭോക്താക്കളും ദിവസം 1ജിബിക്കുള്ളില്‍ മാത്രം ഉപയോഗിക്കുന്നവരാണ്. ബാക്കി 20% മാത്രമേ കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരായുള്ളു. 

റിലയന്‍സ് ജിയോ അവതരിപ്പിച്ച ശേഷം സിം കാര്‍ഡ് എടുക്കാനുണ്ടായ തിരക്കും കുറഞ്ഞ സ്പീഡ് എന്ന പരാതിയും കാണുകയുണ്ടായി.ഫ്രീ വെല്‍കം ഓഫര്‍ ആണ് ഇതിന് കാരണം. 52 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീ വെല്‍കം ഓഫര്‍ ലഭ്യമാക്കുന്നത് എന്നാല്‍ % ടവറില്‍ വരുന്നവര്‍ക്ക് മാത്രമാണ് കുറഞ്ഞ സ്പീഡ്.
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടെക്‌നോളജി കമ്പനിയായി ജിയോ മാറിയിരിക്കുന്നു. മൂന്നുമാസം കൊണ്ട് ഫേസ്ബുക്ക്, വാട്ട്‌സ്അപ്പ്, എല്‍ടിഇ നെറ്റ് വര്‍ക്ക് എന്നിവയേക്കാള്‍ മുന്നിലെത്തിയിരിക്കുന്നു.

മറ്റ് ടെലികോം കമ്പനികള്‍ 900കോടി റിലയന്‍സ് ജിയോ വോയ്‌സ് കോളുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗവണ്‍മെന്റിനും ട്രായ്ക്കും നന്ദി രേഖപ്പെടുത്താനും അദ്ദേഹം മറന്നില്ല.കോള്‍ ബ്ലോ്ക്കുകള്‍ 90% എന്നത് 20% ആയി കുറഞ്ഞിട്ടുണ്ടെന്നും അ്ത് 0.2% ആക്കിമാറ്റാന്‍ മറ്റു ടെലികോം കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ജിയോ എം എന്‍ പി പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നമ്പര്‍ മാറ്റാതെ തന്നെ ജിയോയിലേക്ക് മാറാം. ജിയോ സിം കാര്‍ഡുകള്‍ക്ക് ഇപ്പോള്‍ ഹോം ഡെലിവറി സൗകര്യവുമുണ്ട്. സിംകാര്‍ഡുകള്‍ ലഭിച്ച ഉടനെ ആക്ടീവ് ആക്കുവാനായി eKYC സൗകര്യവും ഉണ്ട്. ഡിസംബര്‍ 31 ഓടെ എല്ലാ പ്രമുഖ സിറ്റികളിലും ഈ സൗകര്യം നടപ്പിലാക്കും.

Reliance Jio free usage offer extends till March 31

RECOMMENDED FOR YOU: