ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ മൊബൈല്‍ വീക്ക്

NewsDesk
ആമസോണ്‍ ഇന്ത്യയില്‍ നോക്കിയ മൊബൈല്‍ വീക്ക്

ആമസോണ്‍ ഇന്ത്യ നോക്കിയ മൊബൈല്‍ വീക്കില്‍ നോക്കിയ 8 ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, എക്‌ചേഞ്ച് ഓഫറുകളും. ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന്‍ 1500രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്. പുതിയ നോക്കിയ 6, നോക്കിയ 8 എന്നിവ വാങ്ങിയാലാണ് ഡിസികൗണ്ട് ലഭിക്കുക. ഒരു കാര്‍ഡില്‍ ഒരു ഫോണ്‍ മാത്രമേ വാങ്ങാവൂ.ജനുവരി 8 12amന് ആരംഭിച്ച് ജനുവരി 12 ,11.59pm ന് ഓഫറുകള്‍ അവസാനിക്കും.

നോക്കിയ 6 ഓഫറുകള്‍, മിഡില്‍ റേഞ്ചിലുള്ള സ്മാര്‍ട്ട് ഫോണ്‍ പഴയ സ്മാര്‍ട്ട് ഫോണുകള്‍ എക്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ 1000രൂപയുടെ ഡിസ്‌കൗണ്ട് ഉണ്ട്. നോക്കിയ 8ന് 2000 രൂപയുടെ ആമസോണ്‍ പേ ക്യാഷ് ബാക്ക്് ആമസോണ്‍.ഇന് ലെ പ്രീ പെയ്ഡ് മെത്തേഡുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തുമ്പോള്‍ ലഭിക്കും.ആമസോണ്‍ പേ ക്യാഷ്ബാക്ക് ഷിപ്പിംഗ് തീയ്യതി മുതല്‍ മൂന്നു ദിവസത്തിനകം ലിങ്ക് ചെയ്ത അക്കൗണ്ടിലേക്ക് വരും.

നോക്കിയ 6, നോക്കിയ 8 എന്നിവയിലേതെങ്കിലും ഫോണ്‍ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 1500 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഫോണ്‍ എക്‌ചേഞ്ച് ഓഫറ്ിലൂടെ വാങ്ങിയാല്‍ മാത്രമേ ലഭിക്കൂ.

2017 ആഗസ്റ്റിലാണ് നോക്കിയ 6 ഇന്ത്യന്‍ വിപണിയിലെത്തിയത്. മൂന്നു വ്യത്യസ്ത കളറില്‍ ഫോണ്‍ ലഭ്യമായിരുന്നു. മാറ്റ് ബ്ലാക്ക്, കോപ്പര്‍, ടെമ്പേര്‍ഡ് ബ്ലൂ എന്നിവ. 14,199രൂപയാണ് മാക്‌സിമം വില ആമസോണില്‍. 3ജിബി റാം 32ജിബി ഇന്‍ബില്‍റ്റ് സ്്‌റ്റോറേജ്, 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സറ്റന്റ് ചെയ്യാം.
ഒക്ടോബര്‍ 2017ലാണ് നോക്കിയ 8 ഇന്ത്യന്‍ വ്ിപണിയിലെത്തിയത്. 36,999രൂപയ്ക്ക് രണ്ട് കളറിലായാണ് ഫോണ്‍ ഇറങ്ങിയത്. ടെമ്പേര്‍ഡ് ബ്ലൂ, പോളീഷ്ഡ് ബ്ലൂ. 4ജിബി റാം, 64ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, 256ജിബി വരെ എക്‌സ്റ്റന്റ് ചെയ്യാവുന്ന മെമ്മറി എന്നിവയായിരുന്നു പ്രത്യേകതകള്‍.

ആമസോണ്‍ ഇന്ത്യയില്‍ രണ്ടു ഫോണുകളും നവംബര്‍ 2017ല്‍ ക്യാഷ് ബ്ാക്ക് ഓഫറോടെ ലഭ്യമായിരുന്നു. 
 

Nokia mobile week in Amazon India

RECOMMENDED FOR YOU: