നോക്കിയയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ2 എച്ച് എംടി ഗ്ലോബല്‍ പുറത്തിറക്കി.നോക്കിയയുടെ ഇതുവരെ പുറത്തിറങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ വച്ച് ഏറ്റവും ചിലവുകുറഞ്ഞ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണാണിത്.ഇന്ത്യയില്‍ നവംബര്‍ പകുതിയോടെ എത്തും.
4100mAh ബാറ്ററി രണ്ട് ദിവസം ലൈഫുള്ളത് ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പോളികാര്‍ബണേറ്റ് ബോഡി, 6000 സീരീസ് അലൂമിനിയം ഫ്രെയിം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
നോക്കിയ 2വിന് 5ഇഞ്ച് എച്ച്ഡി(720X1280px) LTPS ഡിസ്‌പ്ലേയും ഉണ്ട്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ഫോണിനുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ പത്ത്‌ലക്ഷത്തിലധികം സ്റ്റോറുകളില്‍ ഫോണ്‍ ലഭ്യമാക്കാനാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്.
ഇന്ത്യയില്‍ ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. കമ്പനി ആകെ പറഞ്ഞിട്ടുള്ളത് ഏകദേശം 7500രൂപ ആയിരിക്കും വില എന്നാണ്. നവംബര്‍ പകുതിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും. 5999 രൂപ വിലയുളള ഷവോമി റെഡ്മി 4എ ആണ് നോക്കിയ 2വിന്റെ പ്രധാന എതിരാളി.
ഡുവല്‍ സിം നോക്കിയ 2 ആന്‍ഡ്രോയിഡ് 7.1.1 നോഗാട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്. 5ഇഞ്ച് എച്ച്ഡി LTPS ടച്ച് ഡിസ്‌പ്ലേ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനോടൊപ്പം. 1.3ജിഗാഹെര്‍ട്ട്‌സിന്റെ ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രൊസസറും 1ജിബി റാമുമാണ് ഫോണിലുള്ളത്. 8മെഗാപിക്‌സലിന്റെ റിയര്‍ ഓട്ടോഫോകസ് ക്യാമറ എല്‍ഇഡി ഫ്‌ലാഷ് , 5മെഗാപിക്സ്ലല്‍ ഫ്രണ്ട് ഫിക്‌സഡ് ഫോക്കസ് ക്യാമറയും സെറ്റിലുണ്ട്.
നോക്കിയ 2 8ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജോടുകൂടിയുള്ളതാണ്. ഇത് മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് 128ജിബി വരെ എക്‌സ്റ്റന്റ് ചെയ്യാം. ഇത് കൂടാതെ 4ജി വോള്‍ട്ട്, വൈഫൈ 802.11b/g/n, ബ്ലൂടൂത്ത് v4.1, GPS/A-GPS, FM radio with RDS, Micro-USB, 3.5mm headphone jack എന്നിവയും ഫോണിലുണ്ട്. മൂന്നു കളറിലാണ് ഫോണിറങ്ങുന്നത്. പ്യൂട്ടര്‍ ബ്ലാക്ക് വിത്ത് ബ്ലാക്ക് ഫേസ് ആന്റ് ഫ്രെയിം, പ്യൂട്ടര്‍ വൈറ്റ് വിത്ത് വൈറ്റ് ഫേസ്, ബ്ലാക്ക് ഫ്രെയിം, കോപ്പര്‍ വിത്ത് ബ്ലാക്ക് ഫേസ് ബ്ലാക്ക് ബാക്ക്, കോപ്പര്‍ ഫ്രെയിം എന്നിങ്ങനെ.