ഗൂഗിള്‍ 3ഡി ടാംഗോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയുള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ തായ് വാനിലെ ഇലക്ട്രോണിക്‌സ് കമ്പനിയായ അസൂസ് ബുധനാഴ്ച ജനുവരി 05ന് അവതരിപ്പിച്ചു. വര്‍ച്ചല്‍ റിയാലിറ്റി എക്‌സ്പീരിയന്‍സ് പ്രദാനം ചെയ്യുന്നു എന്നതാണ് ഗൂഗിള്‍ 3ഡി ടാംഗോ ടെക്‌നോളജിയുടെ പ്രത്യേകത.
ഈ ടെക്‌നോളജി ഉപയോഗപ്പെടുത്തുന്ന രണ്ടാമത്തെ ഹാന്‍ഡ്‌സെറ്റാണ് സെന്‍ഫോണ്‍ എ ആര്‍ (Zenfone AR). ഇന്‍ഡോര്‍ മാപ്പിങ് പോലെ ഒട്ടധികം ഫീച്ചേഴ്‌സ് ഇതിലുണ്ടാകും.
ലാസ് വേഗാസില്‍ വച്ചു നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ യില്‍ വച്ച് അസൂസ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ഡേ ഡ്രീം ഉപയോഗപ്പെടുത്തുന്ന ഫോണുകളില്‍ ഒന്നാണിത്.
ആദ്യമായി ടാംഗോയും ഡേ ഡ്രീമും അവതരിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നു എന്ന് അസൂസ് ചെയര്‍മാന്‍ ജോണി ഷിഹ് 5.7 ഇഞ്ച് ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഈ ഫോണ്‍ അടുത്ത ഏപ്രില്‍ മാസത്തോടെ വിപണിയിലെത്തും.
സ്‌ക്രീനില്‍ 3ഡി എഫക്ടുകള്‍, സെന്‍സിംഗ്, മോഷന്‍ ട്രാക്കിങ്ങ് സൗകര്യവും ഈ ഫോണില്‍ ലഭ്യമാകും.
ലിനോവയുടെ ഫാബ് 2വാണ് ഈ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുള്ള മറ്റൊരു ഹാന്‍ഡ്‌സെറ്റ്. ഇത് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു.
അസൂസിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണ്‍ സെന്‍ഫോണ്‍ 3യുടെ കാര്യവും ഈ ചടങ്ങില്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ ക്വാളിറ്റിയിലുള്ള ചിത്രങ്ങള്‍ നല്‍കുന്ന അപ്‌ഗ്രേഡഡ് ക്യാമറയാണ് പുതിയ ഫോണിന്റെ പ്രത്യേകത.