വാട്ടസ് ആപ്പിലെ പുതിയ ഫീച്ചറുകള്‍

NewsDesk
വാട്ടസ് ആപ്പിലെ പുതിയ ഫീച്ചറുകള്‍

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് വാട്ട്‌സ് ആപ്പ് തന്നെയാണെന്ന കാര്യത്തില്‍ യൈതൊരു സംശയവുമില്ല.ലോകത്താകമാനം ഒരു ബില്യണിലധികം ആളുകള്‍ ദിവസവും ഫോട്ടോകളും വീഡിയോസും ഷെയര്‍ ചെയ്യാന്‍ ഇത് ഉപയോഗപ്പെടുത്തുന്നു.

വാട്ട്‌സ് അപ്പ് വെറും ടെക്സ്റ്റ് മെസേജിംഗിന് മാത്രമുള്ള ഒന്നല്ല. വാട്ടസ് അപ്പ് ഡെവലപ്പ്‌മെന്റ് ടീം പുതിയ ഒട്ടേറെ ഫീച്ചറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.

കോള്‍ബാക്ക് ഫീച്ചര്‍ : വാട്ട്‌സ് അപ്പ് കോള്‍ ചെയ്യുമ്പോഴുള്ള കോള്‍ മിസ്സിംഗിന് ഈ ഫീച്ചര്‍ ഒരു പരിഹാരമായിരിക്കും. v2.16.189 ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഒരു കോള്‍ 
മിസ് ആയി കഴിഞ്ഞാല്‍ ആപ്പ് സ്‌ക്രീനില്‍ ഈ ഫീച്ചര്‍ കാണിക്കും.

ജിഫ് ഇമേജ് ഷെയറിംഗ് : ഇപ്പോള്‍ വാട്ടസ് അപ്പും ജിഫ് ആനിമേഷന്‍ ഷെയറിംഗ് സാധ്യമാക്കുന്നു.

ജിഫ് സെര്‍ച്ച് :  ഇത് പുതുതായി ഉള്ള ഫീച്ചര്‍ ആയതിനാല്‍ ബീറ്റ വെര്‍ഷന്‍ ആണ്. നമുക്ക് ജിഫ് ഇമേജെസ് സേര്‍ച്ച് ചെയ്യാനുള്ള സംവിധാനവും ഇതിലൂടെ ഉണ്ട്. 
 

വീഡിയോ കോളിംഗ് : സ്‌കൈപ്പിലെ പോലെ വീഡിയോ കോളിംഗ് ഫീച്ചര്‍ വാട്ട്‌സ്അപ്പിലും ഉണ്ട്. വീഡിയോ കോള്‍ ഒപ്ഷന്‍ ടോപ്പ് റൈറ്റ് കോര്‍ണറിലുള്ള കോള്‍ ഐകണ്‍ സെലക്ട് ചെയ്താല്‍ കാണാം.
ഡൂഡിള്‍സ് ആന്റ് ഇമോജിസ് : നമ്മുടെ ഫോട്ടോകളില്‍ ഡൂഡിള്‍സും ഇമോജിസും ഉപയോഗിക്കാം. വാട്ടസ് അപ്പ് ക്യാമറ ഉപയോഗിച്ചാല്‍ ഇതില്‍ എഡിറ്റിംഗ് ഒപ്ഷനുകള്‍ വരും.

10 ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമാണ് : വാട്ട്‌സ് അപ്പില്‍ പത്തോളം ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമാണ്. 
മുപ്പതു ചിത്രങ്ങള്‍ വരം ഒരേ സമയം ഷെയര്‍ ചെയ്യാനാവും.
ഇന്റര്‍നെറ്റ് ഓഫ്‌ലൈനിലായിരിക്കുമ്പോഴും മെസേജ് ഷെയര്‍ ചെയ്യാം. ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യമില്ലെങ്കിലും ഷെയര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മുമ്പെ ഉണ്ടായിരുന്ന ഫീച്ചര്‍ ആണിത്.
 

New features on whatsapp

RECOMMENDED FOR YOU: