ജിയോ ടിവി ആപ്പ് സബ്‌സ്‌ക്രൈബേഴ്‌സിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ടെലിവൈസ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് മാച്ചുകള്‍ സൗജന്യമായി ലഭ്യമാക്കും. ബ്രോഡ്കാസ്റ്റര്‍ സ്റ്റാര്‍ ഇന്ത്യയുമായുള്ള ഡീലിന്റെ ഭാഗമായാണിത്. പുതിയ ഡീല്‍ അനുസരിച്ച് ജിയോ ടിവി ഉപയോഗിക്കുന്നവര്‍ക്ക്, ട്വന്റി-ട്വന്റി, വണ്‍ ഡേ ഇന്റര്‍നാഷണല്‍, ടെസ്റ്റ് മാച്ചുകള്‍, ഡൊമെസ്റ്റിക് ബിസിസിഐ ടൂര്‍ണമെന്റുകള്‍ എന്നിവയെല്ലാം സൗജന്യമായി ആപ്പിലൂടെ ലഭിക്കും.സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ വീഡിയോ സ്ട്രീമിംഗ് ആപ്പായ ഹോട്ട്‌സ്റ്റാറിലൂടെയും മാച്ചുകള്‍ കാണാം. എയര്‍ടെല്‍ ടിവിയും ആപ്പിലൂടെ തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് മാച്ചുകള്‍ കാണിക്കുന്നുണ്ട്. ജിയോ ഒരു സ്‌റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്നത്, ഇതാദ്യമായാണ് ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും, ഹൈ സ്പീഡ് ഡാറ്റ നെറ്റ്വര്‍ക്കും ക്രിക്കറ്റ് വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.
ജിയോ ടിവി ആപ്പ് ഉപയോഗിച്ച് ക്രിക്കറ്റ് കാണുന്നതിന് യൂസേഴ്‌സിന് ആക്ടീവായിട്ടുള്ള ഒരു ജിയോ നമ്പര്‍ ആവശ്യമാണ്. ലൈവ് മാച്ച് സ്ട്രീം കാണാനായി കൂടുതലായി പണമൊന്നും ഈടാക്കില്ല.
പ്രൈം കസ്റ്റമേഴ്‌സിന് ജിയോ നല്‍കുന്ന സൗജന്യസേവനമാണ് ജിയോ ടിവി. ആപ്പ് ആന്‍ഡ്രോയ്്ഡ്, ഐഒഎസ് യൂസേഴ്‌സിന് ലഭ്യമാണ്. ഒരു മാസത്തിനുള്ളില്‍ 11മില്ല്യണ്‍ ഉപയോക്താക്കളെ നേടിയ ജിയോ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റാന്റ് എലോണ്‍ 4ജി ഓണ്‍ലി ഓപ്പറേറ്റര്‍ ആണ്.